നദീസംയോജന പദ്ധതിയെ എതിര്‍ക്കും –മാത്യു ടി. തോമസ്

ചെങ്ങന്നൂര്‍: പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജന പദ്ധതിയെ എതിര്‍ക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ്. ചെറിയനാട് പഞ്ചായത്തിലെ എസ്.സി കുടുംബങ്ങള്‍ അധിവസിക്കുന്ന തുരുത്തിമേല്‍ പരിഭ്രമല കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രപദ്ധതിയില്‍ 40 കോടി മാത്രമെ സംസ്ഥാനത്തിന് ചെറുകിട ജലസേചന പദ്ധതിക്കുള്ളൂ. നിലവില്‍ 40 ശതമാനമെ പൂര്‍ത്തീകരിക്കാന്‍ കഴിയുകയൂ. 1200 പദ്ധതികളില്‍ ബാക്കി 60 ശതമാനം ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ നടപടിയുമായി മുന്നോട്ടുപോവുകയാണ്. സംസ്ഥാനത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നിയോജകമണ്ഡലം തലത്തില്‍ യോഗം വിളിക്കും. ഇതിന്‍െറ ആദ്യപടിയായി ജില്ലാ തലത്തിലെ അവലോകനയോഗങ്ങള്‍ നടന്നുവരുകയാണ്. ഇതിനുശേഷം മുന്‍ഗണനാക്രമത്തില്‍ മണ്ഡലങ്ങളുടെ പട്ടിക തയാറാക്കി പദ്ധതികള്‍ നടപ്പാക്കും. കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രസഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ 1100 കോടിയുടെ പദ്ധതി നടന്നുവരുന്നു. കരാറുകാര്‍ക്ക് നിലവില്‍ 242 കോടി രൂപ കുടിശ്ശികയുണ്ട്. അതിനാല്‍ കൂടുതല്‍ തുക ലഭിച്ചാലെ പുതിയവ നടപ്പാക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സുധാമണി, വൈസ് പ്രസിഡന്‍റ് ജി. വിവേക്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. കൃഷ്ണകുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാധമ്മ, ദീപ ബെനറ്റ്, അഡ്വ. വി. വേണു, പി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.