വൃക്കകള്‍ തകരാറിലായ ഗൃഹനാഥന്‍ ദുരിതത്തില്‍

ഹരിപ്പാട്: വൃക്കകള്‍ തകരാറിലായ നിര്‍ധന യുവാവ് ദുരിതത്തില്‍. മണ്ണാറശാല തുലാംപറമ്പ് വടക്ക് ഷീജ ഭവനത്തില്‍ പരേതനായ ചന്ദ്രന്‍െറ മകന്‍ അജിയാണ് (43) സുമനസ്സുകളുടെ സഹായം തേടുന്നത്. കൂലിപ്പണി ചെയ്ത് മാതാവും ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്തിവരുന്നതിനിടെയാണ് രോഗം തളര്‍ത്തിയത്. രണ്ടുവര്‍ഷം മുമ്പാണ് വൃക്ക തകരാറിലാണെന്ന് കണ്ടത്തെിയത്. അന്നു മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജോലിചെയ്യാന്‍ പറ്റാതായതോടെ സാമ്പത്തികമായി തകര്‍ന്നു. സ്വന്തമായുണ്ടായിരുന്ന നാലുസെന്‍റ് വസ്തുവും കിടപ്പാടവും ചികിത്സക്കായി വിറ്റു. സഹോദരി ജിഷക്കൊപ്പമാണ് അജിയും ഭാര്യ കവിതയും മക്കളായ അനു, അമൃത, മാതാവ് രേവമ്മ എന്നിവര്‍ ഇപ്പോള്‍ താമസം. മരുന്നിനും മറ്റുമായി മാസം 25,000 രൂപയോളം ചെലവ് വരും. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. മറ്റൊരു സഹോദരി ഷീല വൃക്ക നല്‍കാന്‍ തയാറാണ്. എന്നാല്‍, ശസ്ത്രക്രിയക്കും മറ്റുമായി 10 ലക്ഷം രൂപ വേണ്ടിവരും. ഇത്രയും വലിയ തുക കുടുംബത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ അജിയുടെ ചികിത്സാര്‍ഥം സഹായ നിധി രൂപവത്കരിച്ചു. ഹരിപ്പാട് നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ എസ്. വിജയമ്മ, സാമൂഹിക പ്രവര്‍ത്തകനായ ഷൗക്കത്തലി, അജിയുടെ ഭാര്യ സി. കവിത എന്നിവരുടെ പേരില്‍ എസ്.ബി.ടി ഹരിപ്പാട് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67196121682. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആര്‍ 0000086. ഫോണ്‍: 9747611392, 9656816003.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.