ചേര്‍ത്തല: പട്ടണക്കാട് സര്‍വിസ് സഹകരണബാങ്കിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച അന്വേഷണം വിജിലന്‍സിന് കൈമാറും. നിലവില്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കേസ് പൊലീസ് വിജിലന്‍സ് അന്വേഷിക്കണമെന്നുകാട്ടി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ആദ്യഘട്ടത്തില്‍ ഊര്‍ജസ്വലമായിരുന്ന ക്രൈംബ്രാഞ്ചിന്‍െറ അന്വേഷണം തെരഞ്ഞെടുപ്പിനുശേഷം ഇഴയുന്നതായി വിമര്‍ശമുയര്‍ന്നിരുന്നു.സഹകരണ സ്ഥാപനങ്ങളില്‍ അഞ്ചുലക്ഷത്തിനുമുകളിലെ ക്രമക്കേടുകള്‍ പൊലീസ് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ചട്ടം. പട്ടണക്കാട് ബാങ്കിലെ തട്ടിപ്പില്‍ സഹകരണ വകുപ്പിന്‍െറ അന്വേഷണത്തില്‍ 27 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണ്ടത്തെല്‍. ഈ സാഹചര്യത്തില്‍ പൊലീസിനുള്ളില്‍ തന്നെ അന്വേഷണം വിജിലന്‍സിന് കൈമാറണമെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. കേണ്‍ഗ്രസ് ഭരിക്കുന്നതാണ് ബാങ്ക്. സി.പി.എം വിജിലന്‍സ് അന്വേഷണത്തിനായാണ് വാദിച്ചിരുന്നത്. ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചത് യു.ഡി.എഫ് സര്‍ക്കാറായിരുന്നു. ഡിവൈ.എസ്.പി കെ.എസ്. ഉദയഭാനുവിന്‍െറ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആദ്യഘട്ടത്തില്‍ പ്രധാന പ്രതികളെ വലയിലാക്കി റിമാന്‍ഡിലാക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം തണുത്തു. പിടിയിലായ ജീവനക്കാര്‍ക്കുപുറമെ മറ്റുപലര്‍ക്കും തട്ടിപ്പില്‍ വ്യക്തമായ പങ്കുള്ളതായാണ് നിലവിലെ അന്വേഷണത്തില്‍ തെളിയുന്നത്. ബാങ്കുമായി ബന്ധപ്പെട്ട് മറ്റുപല പണമിടപാടുകളും നടന്നതായ സൂചനകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കിന്‍െറ പണം വ്യാപകമായി റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് ഉപയോഗിച്ചതായും തെളിയുന്നുണ്ട്. വിജിലന്‍സ് അന്വേഷണം എല്ലാതലങ്ങളിലേക്കും നീങ്ങുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.