എല്‍.ഇ.ഡി തെരുവുവിളക്ക് പദ്ധതി: കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷബഹളവും ഇറങ്ങിപ്പോക്കും

ആലപ്പുഴ: വിവാദ എല്‍.ഇ.ഡി തെരുവുവിളക്ക് പദ്ധതി സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. ഇതേതുടര്‍ന്ന് യോഗം വീണ്ടും തടസ്സപ്പെട്ടു. അജണ്ടകള്‍ ചര്‍ച്ചചെയ്യാനാകാതെ എല്‍.ഇ.ഡി വിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം മുന്നോട്ടുവരുകയായിരുന്നു. നഗരസഭയും ഇലക്ട്രിസിറ്റി എന്‍ജിനീയറുമുണ്ടാക്കിയ ധാരണപ്രകാരം ഒരു മാസത്തിനകം ലൈറ്റ് സ്ഥാപിക്കുമെന്നായിരുന്നു. എന്നാല്‍, ഉടന്‍ ഇവ സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് പ്രതിപക്ഷം കൗണ്‍സിലില്‍ ആവശ്യപ്പെട്ടത്. കൂടാതെ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കൗണ്‍സില്‍ യോഗത്തില്‍ വിളിച്ച് പ്രശ്നം ചര്‍ച്ചചെയ്യണമെന്നും ആവശ്യമുന്നയിച്ചു. ഇത് സാധിക്കില്ളെന്ന് ചെയര്‍മാന്‍ തോമസ് ജോസഫ് അറിയിച്ചു. ഇതില്‍ തൃപ്തരാകാതിരുന്ന പ്രതിപക്ഷം ചെയര്‍മാന്‍െറ ഡയസിനുമുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍മാനെ പിന്തുണച്ച് രംഗത്തത്തെി. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചതോടെ കാര്യങ്ങള്‍ നിയന്ത്രണാതീതമായി. തുടര്‍ന്ന് ചെയര്‍മാന്‍ ഇടപെട്ടു. എല്‍.ഇ.ഡി ലൈറ്റ് പദ്ധതിയുടെ നടത്തിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. ഇതില്‍ തൃപ്തരാകാത്ത പ്രതിപക്ഷം ഇറങ്ങിപ്പോയി. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതിയുടെ അംഗീകാരത്തോടെയാണ് നഗരസഭ പദ്ധതി നടപ്പാക്കിയത്. എട്ടുകോടിയാണ് പദ്ധതിക്ക് വകയിരുത്തിയത്. പിന്നീട് 20 അജണ്ടകളും വായിച്ച് പാസാക്കുകയായിരുന്നു. അതേസമയം, കൗണ്‍സില്‍ യോഗത്തിനിടെ എല്‍.ഡി.എഫ് അംഗങ്ങളുടെ അതിരുകടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭാ കവാടത്തില്‍ ധര്‍ണ നടത്തി. ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.