ആറാട്ടുപുഴ: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കുന്നതിന് ഫോട്ടോയെടുക്കാനത്തെിയവര്‍ അനധികൃതമായി പണം വാങ്ങിയതായി പരാതി. ആറാട്ടുപുഴ പഞ്ചായത്ത് 18ാം വാര്‍ഡിലെ എസ്.എന്‍ മന്ദിരത്തിലെ കേന്ദ്രത്തിലാണ് രശീത് നല്‍കാതെ പണപ്പിരിവ് നടത്തി കാര്‍ഡ് വിതരണം ചെയ്തത്. അക്ഷയ കേന്ദ്രങ്ങളില്‍ കാര്‍ഡ് പുതുക്കുന്നതിന് അപേക്ഷ നല്‍കാതിരുന്നവരില്‍നിന്ന് 500 രൂപ വീതം കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ വാങ്ങിയ ശേഷം കാര്‍ഡ് നല്‍കിയതായാണ് പരാതി. വിവരം കാര്‍ഡ് വിതരണ ചുമതലയുള്ള കമ്പനി അധികൃതരെ അറിയിച്ചപ്പോള്‍ ഇത്തരത്തില്‍ വിതരണംചെയ്യുന്ന കാര്‍ഡിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകില്ളെന്നും ലഭിച്ച കാര്‍ഡ് മടക്കിനല്‍കി പണം തിരികെവാങ്ങാനും നിര്‍ദേശിച്ചു. കമ്പനി അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അനധികൃതമായി വാങ്ങിയ പണം ഗുണഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കി.യഥാസമയം പുതുക്കാന്‍ അപേക്ഷ നല്‍കാത്തവര്‍ക്ക് ആഗസ്റ്റ് 16ന് അതാത് പ്രദേശങ്ങളിലെ അക്ഷയകേന്ദ്രങ്ങളില്‍ അതിനുള്ള സൗകര്യം ലഭിക്കുമെന്നും ഇവര്‍ക്ക് സെപ്റ്റംബറില്‍ പുതിയ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ, ആറാട്ടുപുഴ പഞ്ചായത്തില്‍ നേരത്തേ കാര്‍ഡ് വിതരണം നടന്ന ചില കേന്ദ്രങ്ങളിലും സമാനമായ നിലയില്‍ പണം വാങ്ങി കാര്‍ഡുകള്‍ നല്‍കിയതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.