ലെപ്രസി സാനറ്റോറിയം അന്തേവാസികളെ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറ്റി

ചാരുംമൂട്: കെട്ടിടം തകര്‍ന്ന് അപകടമുണ്ടായ നൂറനാട് ലെപ്രസി സാനറ്റോറിയം അന്തേവാസികളെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റി. അന്തേവാസികള്‍ താമസിച്ചുവരുന്ന പഴയ മുഴുവന്‍ കെട്ടിടങ്ങളും അപകടത്തിലാണെന്ന പി.ഡബ്ള്യു.ഡി അധികൃതരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഞായറാഴ്ച രാവിലെ അടിയന്തര എച്ച്.എം.സി യോഗം ചേര്‍ന്ന് അന്തേവാസികളെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റിയത്. ആര്‍. രാജേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശുപത്രി സൂപ്രണ്ടടക്കമുള്ള ജീവനക്കാരും പങ്കെടുത്തു. ആകെയുള്ള 111 പഴയ കെട്ടിടങ്ങളില്‍ ഉപയോഗത്തിലുള്ള 48ല്‍ നാലെണ്ണം ഒഴിച്ചുള്ളവ അപകടാവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി. കെട്ടിടങ്ങളുടെ തടികൊണ്ടുള്ള ഓടുമേഞ്ഞ കൂരയാണ് അപകടഭീഷണി ഉയര്‍ത്തുന്നതെന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എച്ച്. രാജേഷ് യോഗത്തെ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി. വിശ്വന്‍, കെ. സുമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഗീത, വൈസ് പ്രസിഡന്‍റ് എ.എ. സലീം, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ. വിമലന്‍, അംഗം പി.പി. കോശി, വാര്‍ഡ് മെംബര്‍ സുധാ ഓമനക്കുട്ടന്‍, സൂപ്രണ്ട് പി.വി. വിദ്യ, പേഷ്യന്‍റ്സ് വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ ഇസ്മയില്‍ കുഞ്ഞ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. അതേ സമയം ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ എത്താത്തതില്‍ ജനപ്രതിനിധികളടക്കം പ്രതിഷേധിച്ചു. അപകടം നടന്നിട്ട് എത്തിച്ചേരാത്ത കലക്ടര്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിലും പങ്കെടുത്തില്ളെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന്‍െറ നേരിട്ട് നിയന്ത്രണമുള്ള സ്ഥാപനമായിരുന്നിട്ടും അന്തേവാസികളെ മാറ്റുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്യേണ്ടിയിരുന്നിട്ടും കലക്ടര്‍ എത്താത്തതില്‍ യോഗം പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.