തുറവൂര്‍: കാലവര്‍ഷം വീണ്ടും കനത്തതോടെ കുത്തിയതോട്, കോടംതുരുത്ത്, തുറവൂര്‍, പട്ടണക്കാട് പഞ്ചായത്തുകളില്‍ കൂടുതല്‍ വീടുകള്‍ വെള്ളത്തിലായി. രണ്ടുദിവസമായി മാറിനിന്ന മഴ ശക്തിയോടെ തിരിച്ചത്തെിയതോടെയാണ് കൂടുതല്‍ വീടുകള്‍ വെള്ളത്തിലായത്. കുത്തിയതോട് പഞ്ചായത്തിലെ കാളപ്പറമ്പ്, പനമ്പിത്തറ, കരാച്ചിറ, ആഞ്ഞിലിക്കല്‍, കരോട്ട്, പൊന്‍പുറം, കൂപ്ളിത്തറ, കണ്ണാട്ട്, പാടത്ത്, ഇരുമ്പന്‍ചിറ കോളനി, വടക്കത്തേലക്കല്‍, കാനാപറമ്പ് കോളനി, കണ്ണേക്കാട്ട്, കൊല്ലാറ, നെരിയില്‍, തഴുപ്പ്, മരിയപുരം, പുതുകാട്ടുവെളി, രാമനേഴത്ത്, പാട്ടുകുളങ്ങര ലക്ഷംവീട് കോളനി, മേക്കോടത്ത് കോളനി, ചാത്തന്‍വേലി, കോതാട്ടുവെളി, കടമാട്ട് നികര്‍ത്ത്, ചീനക്കുടി, നായില്ലത്ത്കോളനി, തട്ടാപറമ്പ് കോളനി, തറയില്‍ പ്രദേശങ്ങളിലെ വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. തുറവൂര്‍ പഞ്ചായത്തില്‍ കളരിക്കല്‍, ഏലാപുരം, പുത്തന്‍ചന്ത കിഴക്ക്, ചൂര്‍ണിമംഗലം, കാടാത്തുരുത്ത്, ആലുംവരമ്പ്, വളമംഗലം വടക്ക് പ്രദേശങ്ങളും കോടംതുരുത്ത് പഞ്ചായത്തില്‍ പുത്തന്‍പുര, മോന്തച്ചാല്‍, ചെരുങ്കല്‍, ചങ്ങരം, കരുമാഞ്ചേരി പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, വട്ടക്കാല്‍ പ്രദേശം, പട്ടണക്കാട് പഞ്ചായത്തിലെ വെട്ടക്കല്‍, ആറാട്ടുവഴി, കോനാട്ടുശേരി, മേനാശേരി, പാറയില്‍, അന്ധകാരനഴി എന്നിവിടങ്ങളിലെ വീടുകളുമാണ് വെള്ളത്തിലായത്. തോടുകളും കുളങ്ങളും നികത്തുന്നതും നീര്‍ച്ചാലുകളിലൂടെ റോഡുകള്‍ നിര്‍മിക്കുന്നതുമാണ് വീടുകള്‍ വെള്ളത്തിലാകാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.