ട്രെയിലറിന്‍െറ വീല്‍ ഊരിത്തെറിച്ചു; അപകടം ഒഴിവായി

മരട്: കുണ്ടന്നൂര്‍-തേവര പാലത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്‍െറ വീല്‍ ഊരിത്തെറിച്ചു. ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ വലഞ്ഞു. ബുധനാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. കുണ്ടന്നൂര്‍ ഭാഗത്തുനിന്ന് തേവര ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിലറിന്‍െറ വീലാണ് പാലത്തിന്‍െറ മധ്യഭാഗത്ത് വെച്ച് ഊരിത്തെറിച്ചത്. ഉടന്‍ വാഹനം മുന്നോട്ടുനീങ്ങി മറ്റുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്തവിധം പാലത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി.സ്കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍ മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ വലഞ്ഞു. അപകടമുണ്ടായപ്പോള്‍ മറ്റുവാഹനങ്ങള്‍ ട്രെയിലറിന്‍െറ തൊട്ടടുത്ത് ഉണ്ടാകാതിരുന്നതും രക്ഷയായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിലര്‍ പാലത്തില്‍നിന്ന് മാറ്റിയത്. വൈറ്റില ഭാഗത്തുനിന്നും തൃപ്പൂണിത്തുറ ഭാഗത്തുനിന്നും വന്ന വാഹനങ്ങള്‍ അരൂര്‍ വഴിയും തോപ്പുംപടി ഭാഗത്തുനിന്നും തേവര ഫെറിയില്‍നിന്നും വന്ന വാഹനങ്ങള്‍ തേവര വഴിയും തിരിച്ചുവിട്ട് ഗതാഗതക്കുരുക്ക് ഒരുവിധം പരിഹരിച്ചെങ്കിലും നിരവധി വാഹനങ്ങള്‍ കുടുങ്ങി. ഇരുചക്രവാഹനങ്ങള്‍ കടത്തിവിട്ടത്. മരട്, തേവര പൊലീസ്, ഹൈവേ, ട്രാഫിക് പൊലീസ്, എന്നിവ സ്ഥലത്തത്തെി വാഹനങ്ങള്‍ നിയന്ത്രിച്ചു. വൈകീട്ട് 3.30യോടെ ക്രെയിന്‍ ഉപയോഗിച്ച് വാഹനത്തില്‍ വീല്‍ പിടിപ്പിച്ചതിന് ശേഷമാണ് വാഹനം ഇവിടെനിന്ന് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.