കാലടി: കാലടി പഞ്ചായത്ത് ഓഫിസില്‍ പരിശോധനക്കത്തെിയ വിജിലന്‍സ് സംഘം ആരോപണവിധേയയായ ആളോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയത് വിവാദമായി. പരാതിക്കാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇതിനെ ചോദ്യം ചെയ്തതോടെ വിജിലന്‍സ് സംഘം തിരിച്ചുപോയി. കാലടി പഞ്ചായത്ത് ഓഫിസ് കെട്ടിട നിര്‍മാണത്തിലെ അഴിമതികള്‍ സംബന്ധിച്ച് ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പി രമേഷിന്‍െറ നേതൃത്വത്തിലെ നാലംഗ സംഘം ബുധനാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിലത്തെിയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ആരോപണവിധേയയായ അങ്കമാലി ബ്ളോക് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി.വി. ഷൈനിയോടൊപ്പം വിജിലന്‍സ് സംഘം പോയതാണ് വിവാദങ്ങള്‍ക്ക് കാരണം. ഭക്ഷണം കഴിച്ച് ഓഫിസില്‍ തിരിച്ചത്തെിയ ഡിവൈ.എസ്.പിയുമായി പരാതിക്കാരന്‍ വാക്കുതര്‍ക്കത്തിലത്തെിയതോടെ പരിശോധന മതിയാക്കി ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടു. ബഹളം കേട്ട് നിരവധി പേരും സ്ഥലത്തത്തെിയിരുന്നു. കാലടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പി.നായര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പിയോടാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്. 2013-14 കാലയളവില്‍ നിര്‍മിച്ച പഞ്ചായത്ത് ഓഫിസ് കെട്ടിട നിര്‍മാണത്തിലെ കരാറുകാരനായ തുറവൂര്‍ സ്വദേശി ബേബിച്ചന്‍, ഈ കാലയളവിലെ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മാരായ വി.ഡി. ജലജാമണി, സി.വി. ഷൈനി അസി.എന്‍ജിനീയര്‍മാരായ എം.എന്‍. ഭാസി, പി.രവി എന്നിവര്‍ക്കെതിരെയാണ് നിര്‍മാണത്തില്‍ വലിയ അപാകതയും അഴിമതിയും നടത്തിയിട്ടുണ്ടെന്ന് കാണിച്ച് ബിജു പി.നായര്‍ കോടതിയില്‍ പരാതി നല്‍കിയത്. വിജിലന്‍സിന്‍െറ സങ്കേതിക വിദഗ്ധസംഘം കെട്ടിട സമുച്ചയം പരിശോധിച്ച് അതിലെ അപാകതകള്‍ റിപ്പോര്‍ട്ടാക്കി നല്‍കാനും പരാതിക്കാരന് നോട്ടീസ് നല്‍കി പരാതിയിന്മേല്‍ പരിശോധന നടത്താനുമാണ് കോടതി ഉത്തരവിട്ടിരുന്നത്. 1.65 കോടി ചെലവഴിച്ചുള്ള കെട്ടിട നിര്‍മാണത്തില്‍ 16 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.