ദേശീയപാതയോരത്തെ മത്സ്യ–പച്ചക്കറി വില്‍പന ഒഴിപ്പിച്ചു

ആലുവ: മാര്‍ക്കറ്റിനോട് ചേര്‍ന്ന് ദേശീയപാതയോരത്തെ മത്സ്യ, പച്ചക്കറി വില്‍പന ഒഴിപ്പിച്ചു. നഗരസഭാ അധികൃതരാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. പഴക്കച്ചവടം നടത്തുന്നവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് സ്വകാര്യ കെട്ടിടത്തിലേക്ക് കച്ചവടം മാറ്റിയിരുന്നു. ബുധനാഴ്ചയാണ് നഗരസഭാ അധികൃതരത്തെി മത്സ്യവ്യാപാരികളെ ഒഴിപ്പിച്ചത്. ഇതോടൊപ്പം മേല്‍പാലത്തിന് താഴെയും സമീപത്തും വാഹനങ്ങളിലും ഉന്തുവണ്ടികളിലും കച്ചവടം ചെയ്യുന്നവരോട് കച്ചവടം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വഴിയരികില്‍ കച്ചവടം ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കൂടാതെ, കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ദേശീയപാതയുടെ സര്‍വിസ് റോഡില്‍ മാര്‍ക്കറ്റിനും ബൈപാസിനും ഇടയിലാണ് അനധികൃത കച്ചവടം പ്രധാനമായും നടക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച മത്സ്യമാര്‍ക്കറ്റുള്ളപ്പോഴാണ് അപകടക്കെണിയൊരുക്കി കച്ചവടം നടത്തുന്നത്. നഗരസഭക്ക് നികുതി കൊടുക്കാതെ നടത്തുന്ന കച്ചവടത്തിന് അധികൃതരും രാഷ്ട്രീയക്കാരും കൂട്ടുനില്‍ക്കുന്നതായി ആരോപണമുണ്ട്. നികുതിക്ക് പകരമായി ചിലര്‍ കൈമടക്ക് ഈടാക്കുന്നതായും ആരോപണമുണ്ട്. ദേശീയപാതയുടെ ഭാഗമായ ഈ റോഡിന് എട്ട് മീറ്ററോളം വീതിയുണ്ട്. എന്നാല്‍, മീന്‍ തട്ട്, പഴം, പച്ചക്കറി കടകളും റോഡില്‍ അണിനിരന്നാല്‍ മൂന്ന് മീറ്ററായി ചുരുങ്ങും. രാവിലെയും വൈകീട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.