മഴയത്തെി; ജനജീവിതം വെള്ളത്തില്‍

ആലപ്പുഴ: മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതിന്‍െറ സൂചനയായി രണ്ടുദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴ നഗര-ഗ്രാമപ്രദേശങ്ങളെ വെള്ളപ്പൊക്ക കെടുതിയിലാക്കി. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത് തുടക്കത്തില്‍തന്നെ ആശങ്കക്കിടയാക്കിയിട്ടുണ്ട്. രണ്ടാം കൃഷിയുള്ള സ്ഥലങ്ങളില്‍ ഭീഷണി കുറവാണെങ്കിലും കൃഷിയില്ലാത്ത പാടശേഖരങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ കനത്തമഴ മൂലമുള്ള വെള്ളക്കെട്ടിന്‍െറ ഭീഷണിയിലാണ്. കനത്തമഴ ആലപ്പുഴ നഗരപ്രദേശങ്ങളിലെ ഭൂരിഭാഗം വാര്‍ഡുകളെയും വെള്ളക്കെട്ടിലാക്കി. ദേശീയപാതയുടെ ഏറിയ ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. പ്രധാന കവലകളിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ അവിടെയും വെള്ളം കെട്ടിക്കിടന്ന് യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. ജങ്ഷനുകളിലെ കാത്തിരിപ്പ് സ്ഥലങ്ങളില്‍ യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എസ്.ഡി കോളജിന് മുന്‍ഭാഗം, ചുടുകാട് ജങ്ഷന്‍, തിരുവമ്പാടി ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവായി. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡിലെ കുഴികള്‍ കാണാനാകുന്നില്ല. നഗരത്തിലെ ഓടകള്‍ വേനല്‍ക്കാലത്ത് ശുചീകരിക്കാത്തത് മൂലമുള്ള പ്രശ്നങ്ങളാണ് നഗരവാസികള്‍ അനുഭവിക്കുന്നത്. ഓടകളില്‍ പകുതിയോളം മാത്രമേ അല്‍പമെങ്കിലും ശുചീകരിച്ച് പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളൂ. ഏറിയ സ്ഥലത്തെയും ഓടകള്‍ മണ്ണുമൂടിയും ഭിത്തിയിടിഞ്ഞും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇവിടങ്ങളില്‍ എലി ഉള്‍പ്പെടെ ക്ഷുദ്രജീവികളുടെ താവളമാണ്. നഗരത്തിലെ കനാലുകളും ഇപ്പോള്‍ വെള്ളംപൊങ്ങി മാലിന്യത്തിന്‍െറ കേന്ദ്രമായി മാറി. നഗരത്തിന്‍െറ കിഴക്കന്‍-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പലയിടത്തും മുട്ടൊപ്പം വെള്ളമായിരുന്നു. വീട്ടിലും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുധനാഴ്ച സ്കൂളില്‍ പോകാനായില്ല. വ്യാപാര സ്ഥാപനങ്ങളില്‍ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനത്തെിയവരും ഏറെ പ്രയാസപ്പെടുന്ന കാഴ്ചയായിരുന്നു. വെള്ളക്കെട്ട് കച്ചവടത്തെ ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. വെള്ളം കയറി റോഡുകള്‍ തകര്‍ന്നതുകാരണം പല സ്ഥലങ്ങളിലും മണിക്കൂറുകള്‍ നീണ്ട ഗതാഗതതടസ്സം നേരിട്ടു. വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നുമുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെ മാലിന്യങ്ങള്‍ ഓടകളിലേക്ക് ഒഴുകിയത്തെുന്നത് ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നു. പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ജില്ലയായതിനാല്‍ മണ്‍സൂണ്‍ കാലം വരുന്നതിനുമുമ്പ് വേണ്ടത്ര മുന്‍കരുതല്‍ നടപടി തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിച്ചില്ല. മഴ പെയ്യുകയും വെള്ളം കെട്ടിക്കിടക്കുകയും ചെയ്തപ്പോഴാണ് ആരോഗ്യപ്രവര്‍ത്തനങ്ങളുമായി അധികൃതര്‍ ഓട്ടംതുടങ്ങിയത്. മഴയത്തുള്ള പ്രവര്‍ത്തനങ്ങള്‍ ശരിയായി നടത്താനും കഴിയില്ല. പടിഞ്ഞാറുഭാഗത്ത് തീരപ്രദേശങ്ങളിലും മഴ ദുരിത ജീവിതം സമ്മാനിച്ചിരിക്കുകയാണ്. പൊതുവെ വറുതിയിലാണ്ട മാസങ്ങളായിരുന്നു മത്സ്യത്തൊഴിലാളികള്‍ക്ക്. കാലവര്‍ഷംകൂടി എത്തിയതോടെ അവര്‍ക്ക് നിത്യജീവിതത്തിനുവേണ്ടി ജോലിക്ക് പോകാന്‍പോലും കഴിയാത്ത സാഹചര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.