വടുതല: പരിസ്ഥിതിക്ക് ഗുരുതര ആഘാതം സൃഷ്ടിച്ച് സിലിക്ക മണല്‍ ഖനനം വ്യാപകം. ചേര്‍ത്തലയുടെ വടക്കന്‍ മേഖലകളായ പള്ളിപ്പുറം, തൈക്കാട്ടുശേരി തുടങ്ങി സ്ഥലങ്ങളില്‍നിന്ന് വര്‍ഷങ്ങളായി വന്‍തോതിലാണ് സിലിക്കാമണല്‍ കുഴിച്ചെടുക്കുന്നത്. ഇതോടെ പ്രദേശങ്ങളിലെ ഒഴുക്കുവെള്ളം നിലക്കുകയും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. പ്രദേശത്തെ ഭൂമാഫിയകള്‍ ഏക്കറുകണക്കിന് സ്ഥലം നിസ്സാര വിലയ്ക്ക് വാങ്ങിയാണ് ഇവിടെനിന്നും രാവും പകലും മണല്‍ കടത്ത് നടത്തുന്നത്. നൂറോളം വാഹനങ്ങളില്‍ സിലിക്കാ മണല്‍ കയറ്റി അന്യസംസ്ഥാനങ്ങളിലേക്കാണ് അയക്കുന്നത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ കൈക്കലാക്കുന്നത്. റവന്യൂ, പൊലീസ് വകുപ്പുകളെ കബളിപ്പിക്കുന്ന രീതിയില്‍ ജിയോളജി വകുപ്പിന്‍െറ രേഖകള്‍ കൃത്രിമമായി തയാറാക്കിയാണ് മണല്‍ മാഫിയകള്‍ മണല്‍കൊള്ള നടത്തുന്നത്. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും കണ്ണടക്കുകയാണ്. ഖനനത്തിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ധര്‍ണകളും സമരങ്ങളും സംഘടിപ്പിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഖനനം നടത്തുന്ന സ്ഥലങ്ങളില്‍ ഗുണ്ടാ-ക്വട്ടേഷന്‍ സംഘങ്ങള്‍ മാരകായുധങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ സമീപവാസികള്‍ ഭീതിയിലാണ്്. ഇവരെ എതിര്‍ത്ത് രംഗത്തുവന്നാല്‍ വലിയ ഭീഷണികള്‍ നേരിടണം. മണല്‍ കുഴിച്ചെടുക്കല്‍ കൂടാതെ മുമ്പ് കൃഷിക്കായി മണലെടുത്ത സിലിക്കാമണല്‍ കുന്നുകള്‍ പൂര്‍ണമായും നീക്കം ചെയ്തിരിക്കുകയാണ്. സമീപമുള്ള വീടുകളും കൃഷികളും വര്‍ഷങ്ങളായി തകര്‍ച്ച നേരിടുകയാണ്. പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുന്ന തരത്തില്‍ മണല്‍ കൊള്ള നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.