ഹരിപ്പാട്: എല്‍.ഡി.എഫ് ഭരണത്തിനുകീഴില്‍ ജലജാ സുരന്‍െറ കൊലയാളിയെ കണ്ടത്തെുമെന്ന പ്രതീക്ഷയില്‍ കുടുംബം. സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തി കൊലയാളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം കാര്‍ത്തികപ്പള്ളി ഏരിയാ കമ്മിറ്റി മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചതോടെ അന്വേഷണത്തിന് വീണ്ടും ജീവന്‍വെക്കുമെന്ന് ഉറപ്പായി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും തുമ്പ് കണ്ടത്തൊനാകാത്ത കേസ് സി.ബി.ഐക്ക് വിടുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും നടപടിയുണ്ടായില്ല. രാഷ്ട്രീയ-ഭരണനേതൃത്വത്തിന്‍െറ അവിഹിത ഇടപെടലാണ് പ്രതികളെ പിടിക്കാത്തതിന്‍െറ പിന്നിലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും സി.പി.എം നേതൃത്വവും ശക്തമായി രംഗത്തുവന്നിരുന്നു. ശനിയാഴ്ച ചേര്‍ന്ന സി.പി.എം കാര്‍ത്തികപ്പള്ളി ഏരിയാ കമ്മിറ്റി യോഗത്തിന്‍െറ മുഖ്യ അജണ്ട ജലജാ സുരന്‍െറ കൊലപാതകം സംബന്ധിച്ചായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 13ന് രാത്രി 11ഓടെയാണ് നങ്ങ്യാര്‍കുളങ്ങര പാലമൂട് ജങ്ഷന് തെക്ക് ഭാരതിയില്‍ സുരന്‍െറ ഭാര്യ ജലജയെ (47) തലക്ക് മാരകമായി പരിക്കേറ്റ് രക്തംവാര്‍ന്ന് മരിച്ചനിലയില്‍ മുറിക്കുള്ളില്‍ കാണപ്പെട്ടത്. കൊലപാതകുവാമയി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യംചെയ്തെങ്കിലും പ്രതിയെപ്പറ്റി ഒരു തുമ്പും പൊലീസിന് കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. ജലജ ധരിച്ചിരുന്ന നാലരപ്പവന്‍െറ താലി മാല, മൂന്നുപവന്‍ വരുന്ന രണ്ടു വളകള്‍, അരപ്പവന്‍െറ മോതിരം എന്നിവയുള്‍പ്പെടെ എട്ടുപവന്‍െറ സ്വര്‍ണാഭരണങ്ങളും ബാങ്കില്‍നിന്നും പിന്‍വലിച്ച 23,000 രൂപയും കവര്‍ച്ചചെയ്യപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് ആദ്യഘട്ടത്തില്‍ എത്തിയത്. തലയുടെ പിന്‍ഭാഗത്ത് ഇരുമ്പുവടികൊണ്ടുള്ള 12ഓളം അടിയുടെ പാട് ഉണ്ടായിരുന്നതായും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ജലജയുടെ കൊലപാതകക്കേസിന്‍െറ അന്വേഷണത്തില്‍ തെളിവുനശിപ്പിക്കാന്‍ ലോക്കല്‍ പൊലീസ് ആദ്യഘട്ടം മുതല്‍ ആസൂത്രിതമായി ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.