ആലപ്പുഴ: കഞ്ചാവ് വില്‍പന ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഒരാളെ നോര്‍ത് പൊലീസ് പിടികൂടി. മറ്റൊരാള്‍ ഒളിവില്‍. ആലപ്പുഴ മുനിസിപ്പല്‍ നെഹ്റു ട്രോഫി വാര്‍ഡില്‍ വൈക്കത്തുകാരന്‍ ചിറ വീട്ടില്‍ സുധീഷ്കുമാറിനെ (41) തലയില്‍ മാരകമായി കുത്തിപ്പരിക്കേല്‍പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കമ്പനിപറ വീട്ടില്‍ രാജിലാലാണ് (25) പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം ആറിന് സുധീഷ്കുമാറിന്‍െറ വീടിന് മുന്‍വശത്തായിരുന്നു സംഭവം നടന്നത്. ആക്രമണത്തിനുശേഷം ഇയാള്‍ കായലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ നോര്‍ത് പൊലീസ് ഇന്‍സ്പെക്ടര്‍ വി. ബാബു, സബ് ഇന്‍സ്പെക്ടര്‍ എസ്.യു. പ്രമോദ്, എസ്.സി.പി.ഒ അമൃതരാജ്, ബൈജു, സി.പി.ഒ വിഷ്ണു, അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. രാജിലാലിനൊപ്പം ഉണ്ടായിരുന്ന ശ്യാമിനെയാണ് ഇനി പിടികൂടാനുള്ളത്. വീടിനു സമീപത്ത് മയക്കുമരുന്ന് വില്‍പന നടത്തിവന്നിരുന്ന ഇവര്‍ക്കെതിരെ സുധീഷ്കുമാര്‍ പ്രതികരിച്ചതിനാണ് ആക്രമണത്തിനിടയാക്കിയത്. പിടികൂടാനുള്ള ശ്യാം കഞ്ചാവു കേസിലും രാജിലാല്‍ അടിപിടിക്കേസിലും മുമ്പും ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ശ്യാമിനെ കണ്ടത്തൊല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റ സുധീഷ്കുമാര്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലാണ്. യുവാവിന്‍െറ നില ഗുരുതരമായി തുടരുകയാണ്. അറസ്റ്റ്ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.