ഡെങ്കിപ്പനി പടരുന്നു; ആരോഗ്യവകുപ്പ് നിസ്സംഗതയില്‍

പൂച്ചാക്കല്‍: ചേര്‍ത്തലയുടെ വടക്കന്‍ മേഖലയിലെ പഞ്ചായത്തുകളില്‍ പനിയും ഡെങ്കിപ്പനിയും പടരുമ്പോഴും ആരോഗ്യവകുപ്പ് നിസ്സംഗതയില്‍. പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി പഞ്ചായത്തുകളില്‍ ജനം ഭീതിയിലാണ്. പള്ളിപ്പുറത്ത് നാലു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടെ ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു. തൈക്കാട്ടുശ്ശേരി കോടവേലി ഭാഗത്ത് ഡെങ്കിപ്പനി ബാധിച്ച മൂന്നുപേരും പെരുമ്പളം പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച 12 പേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാണാവള്ളി, ആക്കുറ്റി പഞ്ചായത്തുകളില്‍ പനിബാധിച്ച നിരവധി പേരാണ് ആതുരാലയങ്ങളില്‍ ചികിത്സ തേടിയത്തെുന്നത്. തീരദേശ മേഖലയില്‍ പനി പടര്‍ന്നുപിടിക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പ്രദേശത്ത് കൊതുകുശല്യം ഏറിയതാണ് പനി പടരാനിടയാക്കുന്നത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്‍െറ സാന്നിധ്യം പ്രദേശത്ത് കൂടിവരുകയാണ്. മഴ തുടങ്ങുന്നതിന് മുമ്പേ ആരംഭിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ജനങ്ങള്‍ പനി ബാധിച്ച് വിറക്കുമ്പോള്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നതു സംബന്ധിച്ച ചര്‍ച്ചയിലാണ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.