പച്ചക്കറിക്ക് തൊട്ടാല്‍ പൊള്ളും വില

ആലപ്പുഴ: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചതോടെ പച്ചക്കറിക്ക് പൊള്ളുന്ന വിലയായി. പലയിനങ്ങള്‍ക്കും മാര്‍ക്കറ്റില്‍ കുത്തനെ വില ഉയര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം പച്ചക്കറിക്ക് വന്‍ വിലവര്‍ധനവാണുണ്ടായത്. ഏപ്രില്‍- മേയ് മാസത്തില്‍ പച്ചക്കറി ഇനങ്ങള്‍ക്ക് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ വില ഉയര്‍ന്നിരുന്നു. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉണ്ടാകുന്ന വിലക്കയറ്റത്തോടൊപ്പമാണ് പച്ചക്കറിക്കും വില വര്‍ധിച്ചത്. സാധാരണ വിപണിയില്‍ എന്നും വിലക്കുറവുള്ള പച്ചക്കറികള്‍ക്ക് പോലും ഇത്തവണ പിടികിട്ടാത്ത വിലയാണ്. സാധാരണക്കാരന്‍െറ ബജറ്റിനെ വിലവര്‍ധന പിടിച്ചുലക്കുകയാണ്. നിലവില്‍ പച്ചക്കറിയുടെ വില കിലോഗ്രാമിന് ഇപ്രകാരമാണ്: ചേനക്ക് -55, വെള്ളരി-24, പടവലം- 48, മാങ്ങ-30, വെണ്ടക്ക-48, വഴുതന-80, പയര്‍-48, പാവക്ക-65, കാന്താരി- 800, പച്ചമുളക്- 100, ഇഞ്ചി- 90, ഉള്ളി- 48, സവോള-20, ഏത്തക്കായ-54, പച്ചക്കായ -28, മത്തന്‍-20, കൂര്‍ക്ക-80, ചേമ്പ്- 68, കോവക്ക- 48, ചിപ്പിക്കൂണ്‍ -300, സലാഡ് വെള്ളരി- 40, ചക്കക്കുരു-90, ചീര-30, കറിവേപ്പില- 80. ഇനിയും വില വര്‍ധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. കാന്താരി, ചക്കക്കുരു, ഇഞ്ചി, പച്ചമുളക് എന്നിവക്കാണ് വലിയ മാര്‍ജിനില്‍ വില ഉയര്‍ന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉണ്ടായ വിലക്കയറ്റം സാധാരണക്കാരെ വിപണിയില്‍നിന്ന് മാറ്റി നിര്‍ത്തുകയാണ്. സര്‍ക്കാര്‍ വിപണന കേന്ദ്രമായ ഹോര്‍ട്ടികോര്‍പ്പിലും പച്ചക്കറി വില ഉയരുകയാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ പച്ചക്കറി വില പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയാണ് ഉയര്‍ന്നത്. ഇന്ധന വിലവര്‍ധനവും ഇടനിലക്കാരുടെ സ്വാധീനവുമാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്തെ മാര്‍ക്കറ്റുകളിലേക്ക് പച്ചക്കറിക്കായി അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടക എന്നിവയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ പച്ചക്കറി വിലയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ളെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിനിടെ ജില്ലയിലെ ചില ഇടങ്ങളില്‍ പലചരക്ക് സാധനങ്ങള്‍ക്കും പച്ചക്കറിക്കും അമിതവില ഈടാക്കുന്നതായി സിവില്‍ സപൈ്ളസ് വകുപ്പില്‍ പരാതി ലഭിച്ചു. ഇതേ തുടര്‍ന്ന് പലചരക്ക്, പച്ചക്കറി വിപണന കേന്ദ്രങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തി. വിലനിലവാരം പ്രദര്‍ശിപ്പിക്കാതെ വില്‍പന നടത്തിയ കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചേര്‍ത്തല താലൂക്കിലെ എട്ടുകടകള്‍ അധികൃതര്‍ വ്യാഴാഴ്ച പൂട്ടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.