ആലപ്പുഴ: മാവേലിക്കര, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ അനധികൃത നിലംനികത്തലിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ ആര്‍. ഗിരിജ. ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. നിലംനികത്തല്‍ മൂലം വെള്ളമൊഴുക്ക് തടസ്സപ്പെട്ട് കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. കുട്ടനാട്ടില്‍ അടക്കംകൊല്ലി വലകളുപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം മൂലം ചില മീനുകള്‍ക്ക് വംശനാശം സംഭവിക്കുന്നതായും നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു. അനധികൃത മത്സ്യബന്ധനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. അരൂര്‍-ഇടക്കൊച്ചി പാലത്തിന് ഭീഷണിയായി വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കാന്‍ സാമൂഹികവനവത്കരണ വിഭാഗത്തിനും കലക്ടര്‍ നിര്‍ദേശം നല്‍കി. ത്സജില്ലയിലെ 500 ഹെക്ടര്‍ തരിശുനിലത്ത് നെല്‍കൃഷിയിറക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് പദ്ധതി തയാറാക്കി കൃഷി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പറഞ്ഞു. ആറാട്ടുപുഴയില്‍ ചികുന്‍ഗുനിയ കേസ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ആലപ്പുഴ ബോട്ട് ജെട്ടിക്കു സമീപത്തെ കനാലിലെ ജലം പരിശോധിച്ചപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടത്തെി. 100 മില്ലീ ലിറ്റര്‍ വെള്ളത്തില്‍ 180 കോളിഫോം ബാക്ടീരിയയെയാണ് കണ്ടത്തെിയത്. കനാലില്‍ ഇത് പരമാവധി 10 വരെയേ ആകാവൂ. നെല്ല് സംഭരിച്ചതിന് ജൂലൈ 28 വരെ കര്‍ഷകര്‍ക്ക് 243.41 കോടി രൂപ നല്‍കിയതായി സപൈ്ളകോ അറിയിച്ചു. ബാക്കി 2.25 കോടി രൂപകൂടി നല്‍കാനുള്ള നടപടി സ്വീകരിച്ചു. പുളിങ്കുന്ന്-കുരിശുംമൂട് റോഡിലെ കുഴികളച്ച് ഗതാഗതയോഗ്യമാക്കാനുള്ള നടപടിയെടുത്തതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പറഞ്ഞു. ബണ്ട് ബലപ്പെടുത്തുന്ന പദ്ധതികള്‍ക്കായി തോടുകളില്‍നിന്ന് യന്ത്രമുപയോഗിച്ച് മണ്ണെടുക്കുമ്പോള്‍ കരയില്‍നിന്ന് 30 അടി അകലം പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. കൈനകരി ബേക്കറി പാലത്തിന്‍െറ രൂപരേഖ അനുമതിക്കായി നല്‍കിയതായി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പറഞ്ഞു. ജില്ലാകോടതി പാലം മുതല്‍ ഫിനിഷിങ് പോയന്‍റ് വരെയുള്ള പൊതുമരാമത്ത് റോഡ് നെഹ്റു ട്രോഫി ജലമേളക്കു മുമ്പ് പുനരുദ്ധരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 108 ആംബുലന്‍സിന്‍െറ സേവനം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു. എം.പി. ലാഡ്സ് പദ്ധതികളുടെയും എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെയും വിവിധ വകുപ്പുകള്‍ ചെലവഴിച്ച ഫണ്ടിന്‍െറയും അവലോകനം നടന്നു. ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.എസ്. ലതി, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി ബി. ബൈജു, എം.എന്‍. ചന്ദ്രപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.