ആലപ്പുഴ: കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ ആലപ്പുഴ ഡിവിഷനിലെ വിവിധ എക്സൈസ് ഓഫിസുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ 4,764 പരിശോധനയില്‍ 868 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ കലക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റിയോഗത്തിലാണ് എക്സൈസ് വകുപ്പ് ഇക്കാര്യം അറിയിച്ചത്. 962 പേരെ പ്രതികളാക്കിയിട്ടുണ്ട്. 59 എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 259 ലിറ്റര്‍ ചാരായം, 5,760 ലിറ്റര്‍ വാഷ്, 9,882 ലിറ്റര്‍ അരിഷ്ടം എന്നിവ പിടിച്ചെടുത്തു. 6.87 കിലോ കഞ്ചാവ്, രണ്ടു കഞ്ചാവ് ചെടികള്‍, 53 കഞ്ചാവ് വിത്തുകള്‍, 6,514 പാക്കറ്റ് ഹാന്‍സ്, 10,251 പാക്കറ്റ് സിഗരറ്റ്, 235.7 കിലോഗ്രാം പുകയില ഉല്‍പന്നങ്ങള്‍, മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 67 ലോറാസെപാം ടാബ്ലറ്റുകള്‍, 82 ലിറ്റര്‍ അനധിക്യത മദ്യം തുടങ്ങിയവയും പിടിച്ചെടുത്തു.സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്ളസ്ടു വരെയുള്ള വിദ്യാര്‍ഥികളില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി വിമുക്തി പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് ഉള്‍പ്പെടെയുള്ളവരെ സജീവമായി പദ്ധതിയില്‍ പങ്കാളികളാക്കും.കഴിഞ്ഞ ജനകീയ കമ്മിറ്റിക്കുശേഷം 15,868 വാഹനങ്ങള്‍ പരിശോധിക്കുകയും നിയമവിരുദ്ധമായി കഞ്ചാവും മദ്യവും കടത്തിയതിന് 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 56 മദ്യസാമ്പിളുകളും 1,615 കള്ളുസാമ്പിളുകളും ശേഖരിക്കുകയും ചെയ്തു. കള്ള് സാമ്പിള്‍ രാസപരിശോധനയില്‍ വ്യതിയാനം കണ്ടത്തെിയതിനെ തുടര്‍ന്ന് ആറു ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും അവയുടെ പുനര്‍ വില്‍പന നടത്തുകയും ചെയ്തു. അന്യദേശ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന വാടകവീടുകള്‍, അമ്പലപ്പുഴ ഗവ.കോളജിന് സമീപ പ്രദേശങ്ങള്‍, ആലിശ്ശേരി ലോറി സ്റ്റാന്‍ഡ് തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരന്തരമായി പരിശോധന നടത്തി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുളള റോഡരികില്‍ പ്രവര്‍ത്തിക്കുന്ന എഫ്.എല്‍. ഒന്ന് ഷോപ്പ് മാറ്റിസ്ഥാപിക്കുന്നതിനെപ്പറ്റിയുളള റിപ്പോര്‍ട്ട് എക്സൈസ് കമീഷണര്‍ക്ക് നല്‍കിയതായി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ 110 പരാതിപ്പെട്ടികള്‍ സ്കൂളുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. എക്സൈസ് റെയ്ഡുകള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊലീസിന്‍െറ ഭാഗത്തുനിന്ന് സഹായം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ വെളിയനാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കോമളവല്ലി, അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍ കെ. ചന്ദ്രപാല്‍, ഡിവൈ.എസ്.പി ഡി. മോഹനന്‍, വെളിയനാട് ബ്ളോക് പഞ്ചായത്ത് അംഗം ആന്‍സമ്മാ മാത്യു, അഡ്വ. റോജോ ജോസഫ്, ഹകീം മുഹമ്മദ് രാജ, കബീര്‍ പൊന്നാട്, പി.എന്‍. ഇന്ദ്രസേനന്‍, ബേബി പാറക്കാടന്‍, എം.എ. ജോണ്‍ മാടവന എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.