വൃദ്ധയെ മര്‍ദിച്ച സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

അങ്കമാലി: ഇ കോളനിയില്‍ കരിപ്പാക്കുളം ഭാഗത്ത് വൃദ്ധയെ പട്ടാപ്പകല്‍ മയക്കുമരുന്നിനടിപ്പെട്ട സംഘം വളഞ്ഞിട്ട് മര്‍ദിച്ച സംഭവം പൊലീസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. തിങ്കളാഴ്ച വൈകുന്നേരം ലഹരിക്കടിപ്പെട്ട മൂവര്‍സംഘമാണ് തെക്കുംകുടി വീട്ടില്‍ പള്ളിക്കുട്ടിയെ(90) ക്രൂരമായി മര്‍ദിച്ചത്. വീടിനടുത്തെ റോഡരികില്‍ സംഘത്തിന്‍െറ അഴിഞ്ഞാട്ടം രൂക്ഷമായപ്പോള്‍ ബഹളം വെക്കരുതെന്ന് പറഞ്ഞതിനാണ് മര്‍ദിച്ചത്. മര്‍ദിക്കുന്നതുകണ്ട് രക്ഷിക്കാനത്തെിയ മരുമകള്‍ വിജി രാജുവിനെയും (37) ആക്രമിച്ചു. പള്ളിക്കുട്ടി അങ്കമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന് നാലു ദിവസം പിന്നിട്ടിട്ടും അക്രമികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ കെ.പി.എം.എസ് അങ്കമാലി യൂനിയന്‍ പ്രസിഡന്‍റ് സി.പി.വാസുവും സെക്രട്ടറി വി.ടി.ഷൈജുവും പ്രതിഷേധിച്ചു. ഭരണകക്ഷിയില്‍പ്പെട്ട യുവാക്കളാണ് അക്രമം നടത്തിയതെന്നും മുകളില്‍നിന്നുള്ള സമ്മര്‍ദംമൂലമാണ് പ്രതികളെ പൊലീസ് പിടികൂടാത്തതെന്നും ഇരുവരും ആരോപിച്ചു. പ്രതികളെ പിടികൂടിയില്ളെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി, എം.എല്‍.എ, പട്ടികജാതി കമീഷണര്‍, ചെയര്‍മാന്‍, മെംബര്‍ സെക്രട്ടറി, ജില്ലാ റൂറല്‍ എസ്.പി അടക്കമുള്ളവര്‍ക്ക് പള്ളിക്കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.