ചാരുംമൂട്: സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു. രണ്ടു ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഓച്ചിറ പന്തളം റൂട്ടിലോടുന്ന ആര്‍.എം.എസും ഓച്ചിറ ചാരുംമൂട് റൂട്ടിലോടുന്ന പാര്‍വതി ബസുമാണ് നൂറനാട് എസ്.ഐ കെ.മോഹനചന്ദ്രന്‍ കസ്റ്റഡിയിലെടുത്തത്. ചൊവ്വ വൈകീട്ടായിരുന്നു സംഭവം. സമയത്തെ ചൊല്ലിയും യാത്രക്കാരെ കയറ്റുന്നതിനെ ചൊല്ലിയും ഓച്ചിറ മുതല്‍ തന്നെ രണ്ടു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റമായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. വള്ളികുന്നം, ചത്തിയറ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളും ബസുകളിലുണ്ടായിരുന്നു. അഞ്ചു മണിയോടെ താമരക്കുളം പഞ്ചായത്ത് ജങ്ഷനില്‍ രണ്ട് ബസുകളും ഗതാഗത തടസ്സം സൃഷ്ടിച്ച് നിര്‍ത്തിയിട്ടശേഷം വിദ്യാര്‍ഥികളെയടക്കം ഇറക്കിവിടുകയായിരുന്നു. ഇതോടെ, വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും വിഷമത്തിലായി. വിവിധ സ്ഥലങ്ങളിലേക്ക് ടിക്കറ്റ് വാങ്ങിയവര്‍ ബസിലുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ജീവനക്കാര്‍ ബസുകള്‍ റോഡില്‍നിന്ന് ഒതുക്കിയിടാന്‍ തയാറായത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തത്തെി ബസുകള്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.