വ്യാജമദ്യം: ഒന്നാമത് ആലപ്പുഴ –ഋഷിരാജ് സിങ്

കായംകുളം: നഗരത്തെ കള്ളന്മാരുടെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിലുള്ള ‘കാവല്‍ കണ്ണ് നിരീക്ഷണ കാമറ’ പദ്ധതിക്ക് തുടക്കം. പിടിച്ചുപറിയും ആക്രമണവും തടയാന്‍ പൊലീസിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കാമറകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണിത്. നഗരകേന്ദ്രങ്ങളില്‍ കച്ചവടക്കാരുടെ സഹകരണത്തോടെയാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഇതിന്‍െറ സംരക്ഷണ ഉത്തരവാദിത്തവും കച്ചവടക്കാര്‍ക്കാണ്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇതില്‍നിന്നുള്ള വിവരം പൊലീസിന് കൈമാറും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലത്തെുന്നവരെ മുഴുവന്‍ കാമറ നിരീക്ഷണത്തിലാക്കാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമ്മേളനവും ലഹരിവിരുദ്ധ സെമിനാറും എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. വ്യാജമദ്യ വില്‍പനയില്‍ സംസ്ഥാനത്ത് ആലപ്പുഴ ജില്ലയാണ് ഒന്നാമത് നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കാമ്പസുകളുടെ പരിസരങ്ങളില്‍ ആവശ്യംപോലെ ലഭിക്കുന്നു. ഇത് തടയണമെങ്കില്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും ജാഗ്രതയോടെ ഇടപെടണം. വിവരങ്ങള്‍ കൈമാറിയാല്‍ നിയന്ത്രിക്കാന്‍ കഴിയും. ലഹരിവസ്തുക്കള്‍ കണ്ടത്തൊനുള്ള പരിശോധന ഊര്‍ജിതമാക്കും. ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന വ്യാജമദ്യലോബികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണ കാമറ പദ്ധതി ഡിവൈ.എസ്.പി എസ്. ഷിഹാബുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍, പ്രതിപക്ഷനേതാവ് അഡ്വ. യു. മുഹമ്മദ്, വൈസ് ചെയര്‍പേഴ്സണ്‍ ആര്‍. ഗിരിജ എന്നിവര്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. ഷെയ്ഖ് പി. ഹാരിസ്, അഡ്വ. ഇ. സമീര്‍, എന്‍. സുകുമാരപിള്ള, ഷീബാദാസ്, സുല്‍ഫിക്കര്‍ മയൂരി, കരുവില്‍ നിസാര്‍, പാലമുറ്റത്ത് വിജയകുമാര്‍, എ. ഇര്‍ഷാദ്, എ.എ. റഹീം, അഡ്വ. ജോസഫ് ജോണ്‍, പി.സി. നടേശന്‍, സന്തോഷ് കിണി, ബി. സെല്‍വകുമാര്‍, ഐ. ഉമ്മര്‍കുഞ്ഞ്, അഡ്വ. പി. അജയന്‍, ഒ. താജുദ്ദീന്‍, പ്രകാശ്, ബോബന്‍ സറോണ്‍, എസ്.കെ. സുബൈര്‍, ബഷീര്‍, അബ്ദുല്‍ ഹമീദ്, ഹാരിസ് പൊന്നാരത്തേ്, അഷ്റഫ് കാവേരി, എ.കെ. പുക്കുഞ്ഞ്, തോമസ്കുട്ടി, സൂര്യ മുഹമ്മദ്, അഷ്റഫ് ക്വാളിറ്റി, അന്‍സാരി കോയിക്കലത്തേ്, ബി. പത്മകുമാര്‍, പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.