വടുതല: കുമ്പളം ടോള്‍ പ്ളാസ വീണ്ടും സമരക്കളമാകാന്‍ ഒരുങ്ങുന്നു. ടോള്‍ പ്ളാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങളെ ടോള്‍ പിരിവില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം ശക്തമാക്കുന്നത്. അരൂര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, റെസിഡന്‍റ്സ് അസോസിയേഷന്‍, ടാക്സി ഡ്രൈവേഴ്സ് യൂനിയനുകള്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് സമരപരിപാടി. ടോള്‍ റോഡ് ആരംഭിക്കുന്നത് അരൂരില്‍ നിന്നാണ്. എന്നാല്‍, ടോള്‍ പിരിക്കുന്നത് കുമ്പളം ടോള്‍പ്ളാസ മുഖേനയാണ്. കുമ്പളം നിവാസികള്‍ക്ക് ടോള്‍ ടിക്കറ്റ് എടുക്കേണ്ടതില്ല. എന്നാല്‍, ടോള്‍ റോഡ് തുടങ്ങുന്ന അരൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് ടോള്‍ എടുക്കണം. ഈ അവസ്ഥക്ക് എതിരെയാണ് സമരം. അരൂക്കുറ്റി നിവാസികളെയും ടോള്‍ പിരിവില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ടോള്‍ പിരിവില്‍നിന്ന് രക്ഷപ്പെടാന്‍ വലിയ വാഹനങ്ങള്‍ ചില ഇട റോഡുകളിലൂടെയും മറ്റും സര്‍വിസ് നടത്തുന്നത് പതിവാണ്. ഇതുമൂലം കുമ്പളം ഭാഗത്തെ പല റോഡുകളും തകര്‍ന്നു. ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാനായി നിര്‍മിച്ച ഇടറോഡുകളില്‍ ഇപ്പോള്‍ കുഴികള്‍ നിറഞ്ഞ് നടക്കാന്‍പോലും സാധിക്കുന്നില്ല. അരൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കാതിരിക്കാന്‍ കുമ്പളം സൗത് ഭാഗത്തെ റോഡുവഴി ടോള്‍പ്ളാസ ഒഴിവാക്കി കടന്നുപോകുന്നതായി നാട്ടുകാര്‍ പറയുന്നു. അരൂര്‍ നിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം നല്‍കിയാല്‍ വാഹനങ്ങളുടെ സമാന്തയോട്ടം അവസാനിപ്പിക്കാനാകുമെന്നും കുമ്പളം മേഖലയിലെ ഇടറോഡുകളുടെ നാശം തടയാനാകുമെന്നും ടോള്‍ വിരുദ്ധ സമര സമിതി ചൂണ്ടിക്കാട്ടുന്നു. ടോള്‍പ്ളാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ടോള്‍ ഇളവ് നല്‍കണമെന്ന് കഴിഞ്ഞ മന്ത്രിസഭയില്‍ത്തന്നെ തീരുമാനമെടുത്തതാണെന്നും സാങ്കേതിക കാരണം പറഞ്ഞ് അത് നടപ്പാക്കാതിരിക്കുകയാണെന്നും സമരക്കാര്‍ പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ ടോള്‍ ഇളവ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ളെങ്കില്‍ കുമ്പളം ടോള്‍ പ്ളാസ ഉപരോധിക്കുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.