അരൂക്കുറ്റി പാലം ഇരുട്ടില്‍ നോക്കുകുത്തിയായി സോഡിയം വേപ്പര്‍ ലാമ്പുകള്‍

വടുതല: അരൂര്‍-അരൂക്കുറ്റി പാലം ഇരുട്ടിലായിട്ട് ഒരുവര്‍ഷമാകുന്നു. പാലത്തില്‍ സ്ഥാപിച്ച സോഡിയം വേപ്പര്‍ ലാമ്പ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. ലാമ്പ് അടിയന്തരമായി അരൂര്‍ പഞ്ചായത്ത് അധികൃതര്‍ പ്രകാശിപ്പിക്കണമെന്ന് അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നില്ളെന്ന് പരാതിയും ഉയരുന്നു. അരൂര്‍ പഞ്ചായത്തിന്‍െറ അധീനതയിലാണ് പാലത്തിലെ ലൈറ്റുകള്‍. പൊതുമരാമത്ത് വകുപ്പാണ് സോഡിയം വേപ്പര്‍ ലാമ്പുകള്‍ പാലത്തില്‍ സ്ഥാപിച്ചത്. പാലം ഇരുട്ടിലായതുമൂലം വാഹനാപകടങ്ങളും സാമൂഹികവിരുദ്ധരുടെ ശല്യവും വര്‍ധിച്ചിരിക്കുകയാണ്. കൂടാതെ, പാലത്തിലൂടെ രാത്രി മാലിന്യം കായലിലേക്ക് തള്ളുന്നതും പതിവാണ്. പുലര്‍ച്ചെ നൂറുകണക്കിന് ആളുകളാണ് പാലത്തിലൂടെ നടക്കാനായി എത്തുന്നത്. അധികൃതര്‍ നടപടി സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്നതില്‍ പ്രതിഷേധിച്ച് സാമൂഹികപ്രവര്‍ത്തകന്‍ റഹീം കാമ്പള്ളി പാലത്തില്‍ റീത്തുവെച്ച് പ്രതിഷേധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.