ആലപ്പുഴ: ശവക്കോട്ടപ്പാലത്തിലെ നടപ്പാത അപകടാവസ്ഥയില്‍. ആലപ്പുഴ പട്ടണത്തിലേക്കുള്ള പ്രവേശകവാടമായ പാലത്തിലെ റോഡും കാനക്ക് മുകളില്‍ സ്ളാബ് ഇട്ടിട്ടുള്ള നടപ്പാതയും ഓരേ നിരപ്പിലാണ് സ്ഥിതിചെയ്യുന്നത്. പാലത്തിലെ ആഴമേറിയ കുഴികളില്‍നിന്ന് രക്ഷപ്പെടാന്‍ കൈവരിയോട് ചേര്‍ന്ന് ഒതുക്കിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. അങ്ങനെ റോഡില്‍നിന്ന് മാറി ഭാരമേറിയവാഹനങ്ങള്‍ നടപ്പാതയിലൂടെ കയറിപ്പോകുന്നതിനാല്‍ ഭൂരിഭാഗം സ്ളാബും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഇതോടെ കോണ്‍ക്രീറ്റുകള്‍ പൂര്‍ണമായി അടര്‍ന്ന് സ്ളാബിന്‍െറ കമ്പി തെളിഞ്ഞുനില്‍ക്കുകയാണ്. പലഭാഗത്തും ദ്വാരവും ഉണ്ടായിട്ടുണ്ട്. പട്ടണത്തിന്‍െറ തിരക്കേറിയ ഭാഗമായതിനാല്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പവര്‍ഹൗസ് വാര്‍ഡ് വൈശ്യംപറമ്പില്‍ എ.എ. നാസര്‍ പൊതുമരാമത്ത് മന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.