ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകം

ചാരുംമൂട്: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുമ്പോഴും മോഷ്ടാക്കളെ കണ്ടത്തൊനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ ദിവസം നൂറനാട് മുതുകാട്ടുകര ദേവി ക്ഷേത്രത്തില്‍ മോഷണം നടന്നതാണ് ഒടുവിലത്തെ സംഭവം. ഇവിടെയുണ്ടായിരുന്ന രണ്ട് കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കാണിക്കവഞ്ചികള്‍ ക്ഷേത്രത്തിലെ കുത്തുവിളക്ക് ഉപയോഗിച്ച് പൂട്ടുകള്‍ തകര്‍ത്ത് പണം അപഹരിക്കുകയായിരുന്നു. ഞായറാഴ്ച കാണിക്കവഞ്ചികള്‍ തുറന്ന് പണം എണ്ണാനിരിക്കെയായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് കുടശനാട് എന്‍.എസ്.എസ് കരയോഗം വക ക്ഷേത്രത്തിലും കൈതക്കോട് മലനട ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ചാരുംമൂട് മേഖലയുടെ വിവിധ പ്രദേശങ്ങളില്‍ മുമ്പ് നിരവധി മോഷണ സംഭവങ്ങളും അരങ്ങേറി. കുറച്ചുനാളത്തെ ഇടവേളക്ക് ശേഷമാണ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം സജീവമായത്. എന്നാല്‍, മോഷണങ്ങള്‍ വ്യാപകമായി ഉണ്ടായിട്ടും ഒരാളെപ്പോലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മോഷണം നടന്നാല്‍ പൊലീസ് എത്തി കേസെടുക്കുമെങ്കിലും തുടര്‍ അന്വേഷണം ഉണ്ടാകുന്നില്ളെന്നാണ് ആക്ഷേപം. രാത്രി കാലങ്ങളിലെ പൊലീസ് പട്രോളിങ് ശക്തമല്ലാത്തതാണ് മോഷണം വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.