ബജിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പന; ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍

ചാരുംമൂട്: ഇതര സംസ്ഥാനക്കാര്‍ നടത്തുന്ന കടകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന. കഴിഞ്ഞദിവസം ബജിക്കടയുടെ മറവില്‍ വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വില്‍പന നടത്തിവന്ന ബംഗാള്‍ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കെ.പി. റോഡരികില്‍ കരിമുളക്കല്‍ പാലൂത്തറ ജങ്ഷനില്‍ ബജിക്കട നടത്തിവന്ന ബംഗാള്‍ കൊച്ച് വിഹാര്‍ സ്വദേശി കൃഷ്ണ റോയ് (27) യെയായിരുന്നു നൂറനാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദിന്‍െറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് വില്‍പനക്ക് സൂക്ഷിച്ച കഞ്ചാവ് പൊതികളും പിടിച്ചെടുത്തു. ചാരുംമൂട് മേഖലയിലെ ചില വിദ്യാലയങ്ങള്‍ കേന്ദീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികളടക്കം കഞ്ചാവ് ലോബി പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. ഇതര സംസ്ഥാനക്കാരായ ചില യുവാക്കള്‍ നടത്തുന്ന കടകളും മുറുക്കാന്‍ കടകളും കേന്ദ്രീകരിച്ച് കഞ്ചാവടക്കം മയക്കുമരുന്ന് വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താന്‍ നടപടിയില്ല. സ്കൂളുകള്‍ക്ക് സമീപത്തെ ചില ആളൊഴിഞ്ഞ കേന്ദ്രങ്ങളില്‍ വെച്ച് വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് കഞ്ചാവ് ഉപഭോക്താവിന് കൈമാറുന്നത്. വൈകുന്നേരങ്ങളിലും ഉച്ചസമയങ്ങളിലും കഞ്ചാവുമായി എത്തുന്ന ആഡംബര ബൈക്കുകള്‍ സ്കൂളിന് സമീപങ്ങളിലായി റോന്തുചുറ്റാറുള്ളതായി ചില വിദ്യാര്‍ഥികള്‍ പറയുന്നു. ഇത്തരം സംഘങ്ങളെ കണ്ടത്തൊന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.