ആലപ്പുഴ: നഗരസഭയുടെ കീഴിലുള്ള ആധുനിക അറവുശാല തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആലപ്പി മീറ്റ് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷന്‍ വാര്‍ഷികവും നോമ്പുതുറക്കല്‍ ചടങ്ങും നടന്നു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ടി.വി. ബൈജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ഒ. അഷ്റഫ് അധ്യക്ഷത വഹിച്ചു. കമറുദ്ദീന്‍, കെ.എക്സ്. ജോപ്പന്‍, ടി.ഒ. സുധീര്‍, ഹബീബ് എന്നിവര്‍ സംസാരിച്ചു. ഇഫ്താര്‍ സംഗമത്തില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, നഗരസഭ പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണന്‍, നഗരസഭ മുന്‍ ചെയര്‍മാന്‍മാരായ പി.പി. ചിത്തരഞ്ജന്‍, മേഴ്സി ഡയാന മാസിഡോ, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. മെഹബൂബ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.