ചാരുംമൂട്: കഞ്ചാവ് വില്‍പന നടത്തുന്നയാളെ ആന്‍റി നാര്‍കോട്ടിക് സെല്ലിന്‍െറ നേതൃത്വത്തില്‍ കഞ്ചാവുമായി പിടികൂടി. ആറന്മുള സ്വദേശിയായ ആനയടി സതീഷ് ഭവനം രവിയാണ് (54) പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 300, 500 രൂപ വിലയ്ക്ക് വില്‍പന നടത്തുന്ന അഞ്ചുപൊതി കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ സിഗരറ്റ് വലിക്കുന്നത് ശ്രദ്ധയില്‍പെട്ട നാര്‍കോട്ടിക് സെല്‍ അധികൃതര്‍ ഒരു സ്കൂളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്കൂളിലെ ബാത്റൂമില്‍നിന്ന് നിരോധിച്ച ഒരു സിഗരറ്റ് പാക്കറ്റും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടത്തെിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചുനക്കര തെരുവ് മുക്കിന് സമീപംവെച്ച് നാര്‍കോട്ടിക് സെല്‍ രവിയെ അറസ്റ്റുചെയ്തത്. ചോദ്യം ചെയ്യലില്‍ ചാരുംമൂട് മേഖലയിലെ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായും ഉപകരണം ഉപയോഗിച്ച് ഒരു പ്രാവശ്യം കഞ്ചാവ് വലിക്കുന്നതിന് 50 രൂപ ഈടാക്കിയിരുന്നതായും ഇയാള്‍ പറഞ്ഞു. നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി മോഹനന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ അലി അക്ബര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ശരത്, ഷാഫി, അനുഗംഗ, ഹസന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.