ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയുടെ മേല്‍നോട്ടം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു

ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയുടെ മേല്‍നോട്ടവും പരിപാലനവും ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു. ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു. നാലുലക്ഷം രൂപക്കുമേല്‍ വിലവരുന്ന ജനറേറ്റര്‍ സ്ഥാപിക്കാനും മേശ, കസേര ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങാനും നടപടി സ്വീകരിച്ചു. ലബോറട്ടറി നവീകരണം, മോര്‍ച്ചറി ശീതീകരണം, ഓപറേഷന്‍ തിയറ്ററില്‍ നവീന ഉപകരണങ്ങള്‍ വാങ്ങല്‍, മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റ് സ്ഥാപിക്കല്‍, ബ്ളഡ് ബാങ്ക് സ്ഥാപിക്കല്‍, സി.സി അള്‍ട്രാ സൗണ്ട് സ്കാനിങ്ങും ഡയാലിസിസ് യൂനിറ്റും ഉള്‍പ്പെടെയുള്ള സംവിധാനം എന്നിവ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പശ്ചാത്തലസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 15 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇനി 16 ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണം. ജില്ലാ പഞ്ചായത്തിന്‍െറ അധീനതയില്‍ വരാത്തതിനാല്‍ ആവശ്യമായ ഫണ്ട് ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.