കോതമംഗലം: പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും കോതമംഗലത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിന് നിയന്ത്രണമില്ല. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് പാടില്ളെന്ന് കോടതി വിധിയുണ്ടെങ്കിലും നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോ അധികാരികളോ തയാറല്ല. നഗരസഭാ പ്രദേശത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പിഴ ഈടാക്കുമെന്നും ബോധവത്രണം നടത്തുമെന്നും ചെയര്‍പേഴ്സണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയില്ല. നഗരസഭക്ക് മാലിന്യ സംസ്കരണപ്ളാന്‍റുകള്‍ ഇല്ലാത്തതാണ് മുഖ്യപ്രശ്നം. ഉറവിടത്തില്‍ മാലിന്യം സംസ്കരിക്കണമെന്നും മാലിന്യം പൊതുസ്ഥലത്ത് തള്ളരുതെന്ന് കാട്ടിയുള്ള ബോര്‍ഡുകളും അറിയിപ്പുമെല്ലാം പ്രഹസനമായി മാറുകയാണ്. ബസ് സ്റ്റാന്‍ഡും പരിസരവും റവന്യൂ ടവറും മാര്‍ക്കറ്റ് ഭാഗവും തങ്കളം ലോറി സ്റ്റാന്‍ഡ് പരിസരവും മാലിന്യക്കൂമ്പാരമായി. പഞ്ചായത്ത് പ്രദേശങ്ങളിലും ഇതാണ് സ്ഥിതി. മഴക്കാലമായതോടെ ചീഞ്ഞളിഞ്ഞ മാലിന്യം മഴവെള്ളത്തോടൊപ്പം റോഡിലേക്ക് ഒഴുകിയത്തെുകയാണ്. ആസൂത്രണമില്ലായ്മയും തൊഴിലാളികളുടെ അഭാവവും തദ്ദേശ സ്ഥാപനങ്ങളെ അലട്ടുന്നു. കുടുംബശ്രീ മുഖേന ഹോട്ടലുകളിലെയും ആശുപത്രികളിലെയും മറ്റും മാലിന്യം ശേഖരിക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പുവരെ റോഡരികില്‍ 35ഓളം ചവറ്റുകൊട്ടകള്‍ സ്ഥാപിച്ചിരുന്നു. മാലിന്യശേഖരണം കുറക്കുന്നതിന്‍െറ ഭാഗമായി ഇതെല്ലാം നീക്കി. പ്ളാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് നിത്യക്കാഴ്ചയാണ്. അടുക്കളമാലിന്യം മുതല്‍ മത്സ്യക്കടകളിലെ അവശിഷ്ടങ്ങള്‍വരെ റോഡരികില്‍ തള്ളുന്നു. മഴക്കാല ശുചീകരണം നാമമാത്രമായെ നടക്കുന്നുള്ളൂ. ഓട ശുചീകരിക്കാത്തതിനാല്‍ മാലിന്യവും ചളിയും റോഡിലേക്ക് ഒഴുകുകയാണ്. നഗരസഭയില്‍ തങ്കളം മുതല്‍ കോഴിപ്പിള്ളിവരെയും മലയിന്‍കീഴ് മുതല്‍ കോളജ് ജങ്ഷന്‍വരെയും ഭാഗത്തെ മാലിന്യമാണ് ദിവസേന നീക്കുന്നത്. മറ്റുള്ള പ്രദേശത്ത് ആഴ്ചയില്‍ ഏതെങ്കിലും ദിവസങ്ങളിലാണ് ശേഖരിക്കുന്നത്. ദിവസേന നാലുലോഡ് മാലിന്യം നീക്കുന്നുണ്ട്. താലൂക്ക്-സ്വകാര്യ ആശുപത്രികളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ മാത്രം ഒരു ലോഡ് ഉണ്ടാകും. നഗരത്തിലെ 28 സ്ഥലങ്ങളില്‍നിന്നുള്ള മാലിന്യനീക്കം പകുതിയായി വെട്ടികുറച്ചത് വിവാദമായതോടെ മഴക്കാലം കഴിയുന്നതുവരെ പഴയസ്ഥിതി തുടരാന്‍ തീരുമാനിച്ചിരുന്നു. കുമ്പളത്തുമുറിയില്‍ ഡമ്പിങ് യാര്‍ഡില്‍ സ്ഥലമില്ലാതായപ്പോഴാണ് ഉറവിടമാലിന്യസംസ്കരണം നടപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചത്. ഇതൊന്നും നടപ്പാകുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.