അരൂര്‍: അരൂര്‍ പള്ളി സ്റ്റോപ്പില്‍ പൊലീസ് തയാറാക്കിയ ബസ് ബേ പദ്ധതി പൊളിഞ്ഞു. ദേശീയപാതയുടെ ഓരത്തുള്ള ഹൈവേയുടെ സ്ഥലമാണ് ബസ് ബേക്കുവേണ്ടി പൊലീസ് കണ്ടത്തെിയത്. ബസ് ബേക്കുള്ള പ്രാഥമിക സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍, ദേശീയപാതയില്‍നിന്ന് ഇറക്കിയെടുക്കുന്ന വാഹനങ്ങള്‍ക്ക് ബസ് ബേയിലേക്ക് റോഡ് നിര്‍മിക്കാത്തത് ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിലാക്കി. പൊലീസ് ത്രിതല പഞ്ചായത്ത് അധികാരികളോടും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരോടും റോഡ് നിര്‍മാണത്തിനുവേണ്ടി സഹായം അഭ്യര്‍ഥിച്ചെങ്കിലും ലഭിച്ചില്ല. കുണ്ടും കുഴിയുമായി കിടക്കുന്ന ബസ് ബേയിലേക്ക് വാഹനമോടിച്ചിറക്കാന്‍ ഡ്രൈവര്‍മാര്‍ മടിച്ചു. ആദ്യമൊക്കെ പൊലീസിനെ കാവല്‍ നിര്‍ത്തി ബസ് ഡ്രൈവറുമാരെ വിരട്ടി ബസ് ബേയിലത്തെിച്ചിരുന്നു. പിന്നീട് പൊലീസും പിന്മാറിയതോടെ കാര്യങ്ങള്‍ പഴയതുപോലെയായി. അരൂര്‍ പള്ളി ജങ്ഷന്‍ മുതല്‍ എരമല്ലൂര്‍ വരെയുള്ള ദേശീയപാതയുടെ ഭാഗത്താണ് സംസ്ഥാനത്ത് ഏറ്റവുമധികം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതെന്ന തിരിച്ചറിവില്‍നിന്നാണ് അപകടങ്ങള്‍ കുറക്കാനുള്ള പദ്ധിയുമായി പൊലീസ് രംഗത്തത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.