വസ്ത്രക്കടയിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍

ആലപ്പുഴ: ആലപ്പുഴയിലെ പ്രമുഖ വസ്ത്രാലയത്തിലെ വനിതാ ജീവനക്കാര്‍ക്ക് ന്യായമായ വേതനവും ശമ്പളത്തോടുള്ള അവധിയും അനുവദിക്കാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആലപ്പുഴ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കമീഷന്‍ ജില്ലാ ലേബര്‍ ഓഫിസറില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുന്നില്ളെന്നും ശമ്പളത്തോടുകൂടി അവധി നല്‍കുന്നില്ളെന്നും കണ്ടത്തെിയതായി ലേബര്‍ ഓഫിസര്‍ അറിയിച്ചു. വൈകുന്നേരം ഏഴിനുശേഷം സ്ത്രീകളെ ജോലി ചെയ്യിക്കുന്നുണ്ടെന്നും ലേബര്‍ ഓഫിസറുടെ വിശദീകരണത്തില്‍ പറയുന്നു. വനിതാ ജീവനക്കാര്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് കമീഷന്‍ ലേബര്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.