കോണ്‍ഗ്രസ് ഓഫിസ് അഗ്നിബാധ: മുനമ്പം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്

വൈപ്പിന്‍: ചെറായിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫിസ് കത്തിയ സംഭവത്തില്‍ കേസന്വേഷണത്തില്‍ അനാസ്ഥ ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുനമ്പം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. ഐ.എന്‍.ടി.യു.സി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എം.എസ്. ഷാജി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ.ആര്‍. സുഭാഷ്, ഡി.സി.സി സെക്രട്ടറിമാരായ എം.ജെ. ടോമി, സി.ഡി. ദേശീകന്‍, മുനമ്പം സന്തോഷ്, എ.ജി. സഹദേവന്‍, കെ.ബി. ശിവന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്‍റുമാരായ ബിജു കണ്ണങ്ങനാട്ട്, നൗഷാദ്, സാജു മാമ്പിള്ളി, കെ.വൈ. ദേവസിക്കുട്ടി, കെ.എ. ജോയ്, എം.എം. പ്രമുഖന്‍, അരവിന്ദാക്ഷന്‍ ബി. തച്ചേരി, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.സി. രാജേഷ്, എ.കെ. സരസന്‍, പ്രഷീല ബാബു എന്നിവര്‍ പങ്കെടുത്തു. ചെറായി ദേവസ്വംനടയില്‍ നടന്ന സംഭവം 44 ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടത്തൊന്‍ കഴിയാത്തത് പൊലീസിന്‍െറ നിഷ്ക്രിയത്വം മൂലമാണെന്ന് നേതാക്കള്‍ ആരോപിച്ചു.മേയ് 14ന് രാത്രിയാണ് അഗ്നിബാധ ഉണ്ടായത്. തെരഞ്ഞെടുപ്പിന്‍െറ പരസ്യപ്രചാരണം സമാപിച്ച രാത്രിയുണ്ടായ സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകാരണെന്നാണ് പരാതി. അതേസമയം, പരാതിയില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി മുനമ്പം പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.