തെരുവില്‍ അലഞ്ഞ സ്ത്രീയെ അഭയകേന്ദ്രത്തിലത്തെിച്ചു

കായംകുളം: മനോനിലതെറ്റി തെരുവില്‍ അലയുകയായിരുന്ന അഹ്മദാബാദ് അമേരവാടി സ്വദേശിനിയെയാണ് അഭയകേന്ദ്രത്തിലേക്ക് മാറ്റി. അക്രമവാസന പ്രകടിപ്പിച്ചതോടെയാണ് ഇവരെ അഭയകേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സ്കൂള്‍ വിദ്യാര്‍ഥികളെയാണ് ആക്രമിച്ചത്. തുടര്‍ന്ന് കായംകുളം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലാണ് ഇവരെ ഏറ്റെടുത്ത് കൊട്ടാരക്കര കലയപുരം അഭയകേന്ദ്രത്തില്‍ എത്തിച്ചത്. ഒരുമാസം മുമ്പാണ് ഇവര്‍ കായംകുളത്ത് എത്തിയത്. കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത്മിഷ, പ്രോഗ്രാം കോഓഡിനേറ്റര്‍ ജി.എസ്. പ്രസൂണ്‍, ഭാരവാഹികളായ പി. രമേശ്, ഡി. രണ്‍ദീപ്, വി. വിശാഖ്, ആകാശ് എന്നിവരാണ് കൊട്ടാരക്കരയില്‍ എത്തിച്ചത്. എസ്.ഐ ഡി. രജീഷ്കുമാര്‍, എ.എസ്.ഐ പി. റഹ്മാബീവി, സിവില്‍ പൊലീസ് ഓഫിസര്‍ എസ്. ജീജാദേവി എന്നിവര്‍ ഉള്‍പ്പെട്ട ജനമൈത്രി പൊലീസും സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.