ലോറിയിടിച്ച് ഇരുമ്പ് തൂണ്‍ ഒടിഞ്ഞു

ചെങ്ങന്നൂര്‍: റോഡിന് കുറുകെ വെച്ച ഇരുമ്പ് തൂണ് ലോറിയിടിച്ച് ഒടിഞ്ഞുവീണു. പേരിശ്ശേരി റെയില്‍വേ മേല്‍പാലത്തിന് മുമ്പായി റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണാണ് ഒടിഞ്ഞത്. അരമണിക്കൂറിലേറെ വാഹനഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പൊലീസും ഫയര്‍ഫോഴ്സും എത്തി ഇരുമ്പ് തൂണ് മാറ്റിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്. മുമ്പും ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ തട്ടി തൂണ് റോഡിന് കുറുകെ വീണ് ഗതാഗത തടസ്സം ഉണ്ടായിരുന്നു. തൂണിന്‍െറ നട്ട് ബോള്‍ട്ട് തുരുമ്പെടുത്ത് ദ്രവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.