കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന്‍െറ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് -എം നിയോജക മണ്ഡലം കമ്മിറ്റി. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതല്ലാതെ താഴത്തേട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ താല്‍പര്യം കാണിച്ചില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ ഉറച്ച വാര്‍ഡുകളില്‍ പരാജയപ്പെടുന്നതിനും ഇതുതന്നെയായിരുന്നു കാരണം. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് വല്യേട്ടന്‍ മനോഭാവം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എന്‍. സത്യന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോസഫ്ജോണ്‍, തോമസ് കൊപ്പാറ, ഷിജു വര്‍ഗീസ്, കെ.എന്‍. ജയറാം, സൈമണ്‍ വര്‍ഗീസ്, ബി. ബാബു, പത്തിയൂര്‍ ബിജു, ആര്‍. രഞ്ജീഷ്, കെ. രാധാകൃഷ്ണന്‍, ജോര്‍ജ് ഉമ്മന്‍, സി. രാജന്‍, കെ. ശശി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.