മാവേലിക്കര: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ചെലവ് കുറഞ്ഞ സോളാര്‍ സെല്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നു. മിക്കദിവസങ്ങളും മാവേലിക്കര മേഖലയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വൈദ്യുതി ലഭിക്കാറില്ല. രാത്രി എട്ടുമുതല്‍ 11 വരെയും വൈദ്യുതി ലഭിക്കാത്ത ദിവസങ്ങളുണ്ട്. വൈദ്യുതിക്കും വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനും ആസൂത്രണമില്ലാതെ തുക ചെലവഴിക്കുന്നത് കാരണം മാവേലിക്കര നഗരസഭക്ക് പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയാണ് പാഴാകുന്നത്. തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ മാത്രം പ്രതിമാസം ഭാരിച്ച തുക കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്. സംസ്ഥാനത്ത് വര്‍ഷത്തില്‍ പത്തുദിവസത്തില്‍ കൂടുതല്‍ അടുപ്പിച്ച് മഴയില്ലാത്തതിനാല്‍ സൂര്യപ്രകാശത്തിന് ക്ഷാമമില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഫ്ളൂറസെന്‍റ് ബള്‍ബ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല. സ്റ്റോക് തീര്‍ന്നതിനാല്‍ മേയിലെ വൈദ്യുതി ബില്ലിനൊപ്പം സൗജന്യമായി നല്‍കേണ്ട ബള്‍ബ് പല സ്ഥലങ്ങളിലും ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ളെന്നതാണ് വസ്തുത. കേന്ദ്ര സര്‍ക്കാര്‍ സോളാര്‍ എനര്‍ജിയെപ്പറ്റി കോടികള്‍ മുടക്കി പരസ്യവും ബോധവത്കരണവും നടത്തുന്നു. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും സോളാര്‍ സെല്‍ പദ്ധതി നടപ്പാക്കുന്നില്ല. ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കേണ്ടത്. ആശുപത്രികള്‍, വഴിവിളക്കുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മന്ത്രിമന്ദിരങ്ങള്‍, വൈദ്യുതി ഓഫിസുകള്‍, ഫ്ളാറ്റുകള്‍, ബാങ്കുകള്‍, ആഡംബര കെട്ടിടങ്ങള്‍, നികുതി നല്‍കുന്ന വീടുകള്‍ എന്നിവിടങ്ങളില്‍ സോളാര്‍ സെല്‍ ഉപയോഗിച്ചാല്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.