മാവേലിക്കര: സ്വര്‍ണമാലക്കുവേണ്ടി കൊല നടത്തിയെന്ന കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. കൊല്ലം തൃക്കോവില്‍വട്ടം നടുവിലാശ്ശേരി കൊടുവേലില്‍ താഴത്തതില്‍ വീട്ടില്‍ രഘുനാഥന്‍ പിള്ളയെ (48) ചാരുംമൂട്ടിലെ ബാറിനുസമീപം മാലക്കുവേണ്ടി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ നൂറനാട് ഇടക്കുന്നം തയ്യില്‍ കിഴക്കേതില്‍ രാജേന്ദ്രന്‍ (വാള -53), പുതുപ്പള്ളിക്കുന്നം ചരിവുപറമ്പില്‍ വീട്ടില്‍ ഷിജുമോന്‍ (40), താമരക്കുളം മേക്കുംമുറിയില്‍ മലമുറ്റത്ത് വീട്ടില്‍ മധു (38), താമരക്കുളം കൊട്ടക്കാട്ടുശ്ശേരി എള്ളുംവിളയില്‍ ബിജു (37), കൊട്ടക്കാട്ടുശ്ശേരി ചിറയില്‍ തെക്കതില്‍ രമണന്‍ (42) എന്നിവരെയാണ് മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി ഒന്ന് വെറുതെ വിട്ടത്. 2014 ജനുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ചാരുമൂട്ടിലെ ബാറിനുസമീപം വെച്ച് മാല പിടിച്ചുപറിച്ചശേഷം പ്രതികള്‍ രഘുനാഥന്‍ പിള്ളയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് നൂറനാട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ്. മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി മുഹമ്മദ് വസിമാണ് പ്രതികളെ വിട്ടയച്ച് ഉത്തരവായത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. ജെ. അശോക്കുമാര്‍, അഡ്വ. രാജശേഖരന്‍, അഡ്വ. എസ്. മോഹനന്‍, അഡ്വ. എസ്. സോളമന്‍ എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.