ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകര്‍ന്ന് സൗഹൃദസദസ്സ്

ആലപ്പുഴ: രാജ്യം നേടിയ സ്വാതന്ത്ര്യത്തെയും ജനാധിപത്യബോധത്തെയും ഭരണകൂടം തന്നെ ചോദ്യംചെയ്യുന്നതിനെതിരെ ജനജാഗ്രതയുണ്ടാകണമെന്ന് ആലപ്പുഴയില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് അഭിപ്രായപ്പെട്ടു. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ നിലനിര്‍ത്തുന്ന ബോധം വളര്‍ന്നുവരണമെന്നായിരുന്നു സംഗമത്തിന്‍െറ ഒന്നായ ആവശ്യം. ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. പൊതുരംഗത്തും സാഹിത്യ-വിദ്യാഭ്യാസ രംഗത്തും രാജ്യത്തിന്‍െറ ഭരണകൂടം നടത്തുന്ന അസഹിഷ്ണുതയെ ചെറുക്കാനുള്ള ജനാധിപത്യ പൗരബോധം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിതിന്‍െറ മരണമുണ്ടാക്കിയ നാണക്കേട് കഴുകിക്കളയാന്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന് എങ്ങനെ കഴിയും. ഫാഷിസത്തിന്‍െറ ഇരകളാകുന്ന സമൂഹത്തിന് ആത്മവിശ്വാസം പകര്‍ന്നുനല്‍കാന്‍ പൊതുസമൂഹത്തിന് കഴിയണമെന്നും ഇതിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുണ്ടാകുമെന്നും അമീര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, എ.ഐ.സി.സി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, എഫ്.ഡി.സി.എ സംസ്ഥാന സമിതിയംഗം അഡ്വ. ആര്‍. മനോഹരന്‍, പ്രമുഖ വിദ്യാഭ്യാസ ചിന്തകന്‍ അഹ്മദ്കുട്ടി മത്തേര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് മോഹന്‍ സി. മാവേലിക്കര, ഡോ. നെടുമുടി ഹരികുമാര്‍, കമാല്‍ എം. മാക്കിയില്‍, കൈനകരി സുരേന്ദ്രന്‍, പത്തിയൂര്‍ ശ്രീകുമാര്‍, ഇ. ഖാലിദ് പുന്നപ്ര, ഹസന്‍ പൈങ്ങാമഠം, സാദിഖ് മാക്കിയില്‍, ബേബി പാറക്കാടന്‍, ഒ. അബ്ദുല്‍ ഹമീദ്, ജമാല്‍ പള്ളാത്തുരുത്തി, ഡോ. ഒ. ബഷീര്‍, ഫസലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.