ആലപ്പുഴ: സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവര്‍ധന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ശനിയാഴ്ച ആരംഭിച്ചു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് യൂനിയനുകളുടെ ആഭിമുഖ്യത്തിലാണ് സമരം. പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനവും പിക്കറ്റിങ്ങും നടത്തി. സമരത്തില്‍ പങ്കെടുക്കാതെ നിരത്തിലിറങ്ങിയ ബസുകള്‍ കോട്ടവാതുക്കല്‍ പാലത്തിന് സമീപവും എസ്.ഡി.വി സ്കൂളിന് സമീപവും തടഞ്ഞു. പിക്കറ്റിങ് സി.ഐ.ടി.യു സെക്രട്ടറി എം.എം. ഷരീഫ് ഉദ്ഘാടനം ചെയ്തു. വിവിധ യൂനിയന്‍ നേതാക്കളായ ടി.കെ. പ്രശാന്തന്‍, പി.ആര്‍. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് അന്‍സാര്‍, ഷെമേജ്, സിയാദ്, ടി.എന്‍. ഗോപിനാഥന്‍, ജയാസ് എന്നിവര്‍ നേതൃത്വം നല്‍കി. പണിമുടക്കില്‍ പങ്കെടുക്കാത്ത എസ്.ഡി.ടി.യു യൂനിയന്‍െറ 20ഓളം ബസുകള്‍ സര്‍വിസ് നടത്തി.ചേര്‍ത്തലയില്‍ നടന്ന പ്രതിഷേധ പ്രകടനവും സമ്മേളനവും സി.ഐ.ടി.യു മേഖല സെക്രട്ടറി സുരരാജ് ഉദ്ഘാടനം ചെയ്തു. കെ.എസ്. സലിം അധ്യക്ഷത വഹിച്ചു. വിവിധ യൂനിയന്‍ നേതാക്കളായ വയലാര്‍ റജികുമാര്‍, ജിബിന്‍, സി.ആര്‍. ജയന്‍, രാജേഷ്, എം.ബി. ബാബു എന്നിവര്‍ സംസാരിച്ചു.ചെങ്ങന്നൂരില്‍ ബി.എം.എസിന്‍െറ നേതൃത്വത്തില്‍ പ്രകടനം നടത്തി. നഗരസഭാ സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് അശോകന്‍, ഗിരീഷ്, സുനീഷ്, അനീഷ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ചേര്‍ന്ന യോഗം ജില്ലാ ജോയന്‍റ് സെക്രട്ടറി കെ. സദാശിവന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് വി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.