ചേര്‍ത്തല: പട്ടണക്കാട് സര്‍വിസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ പുറത്തുനിന്നുള്ള ഇടപെടലുകളും അന്വേഷണസംഘം കണ്ടത്തെിയതായി സൂചന. പുറത്തുനിന്നും ബാങ്കിടപാടില്‍ ബന്ധപ്പെട്ടിരിക്കുന്നത് ഭരണം നടത്തുന്ന കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍തന്നെയാണെന്നാണ് വിലയിരുത്തല്‍. 20 കോടിയോളം വരുന്ന തട്ടിപ്പ് നടത്തിയിട്ടും പ്രതിചേര്‍ക്കപ്പെട്ട സെക്രട്ടറി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ്ചെയ്യുകയോ ചോദ്യംചെയ്യുകയോ ഉണ്ടായില്ല. ഇത് ഇടപാടുകളില്‍ ബന്ധമുള്ള നേതാക്കളുടെ പേര് പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണെന്ന് ആരോപണമുണ്ട്. തട്ടിപ്പിന് നേതൃത്വം കൊടുത്ത സെക്രട്ടറിയെയും തട്ടിപ്പില്‍ ബാങ്കിനെ ഞെട്ടിച്ച മറ്റു ജീവനക്കാരെയും സംരക്ഷിക്കാനുള്ള ശ്രമങ്ങളും പലകേന്ദ്രങ്ങളില്‍നിന്നും ആരംഭിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമാണ് ഇപ്പോള്‍ പാര്‍ട്ടിതലത്തില്‍ നടക്കുന്ന തര്‍ക്കങ്ങളെന്നാണ് ആരോപണം. ബാങ്കിലെ പ്രധാന തട്ടിപ്പ് ചെക് ഡിസ്കൗണ്ട് വഴിയാണ്. ഇതില്‍ കോടികളുടെ ഡിസ്കൗണ്ട് നടത്തി ബാങ്കിന് നഷ്ടംവരുത്തിയ വമ്പന്മാരെയല്ലാം ബാങ്കുമായി അടുപ്പിച്ചത് ഉന്നതനേതാക്കള്‍ തന്നെയാണ്. ഇക്കാര്യം അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പെട്രോള്‍ പമ്പുടമ, അമ്പലപ്പുഴയിലെ വ്യവസായി, റിട്ട. കോളജ് പ്രഫസര്‍ തുടങ്ങിയവരെല്ലാം ഉന്നതനേതാക്കള്‍ വഴിയാണ് ബാങ്കില്‍ ഇടപാട് ആരംഭിച്ചത്. ഇവര്‍ വഴി കോടികളാണ് ബാങ്കിന് നഷ്ടമായത്. ഇതിനുപുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍െറ നേതൃത്വത്തിലുള്ള സ്ഥാപനവും ഒരുകോടി സിസ്കൗണ്ട് ഇനത്തില്‍ നല്‍കാനുള്ളതായും തെളിഞ്ഞിട്ടുണ്ട്. തട്ടിപ്പിന്‍െറ പേരില്‍ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന്‍െറ സന്തതസഹചാരികളായിരുന്ന നേതാക്കളാണ് ആരോപണവിധേയരായിരിക്കുന്നത്. പൊലീസ് തലത്തില്‍ അന്വേഷണം നടന്നാല്‍ ഇവരും കുടുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. േനതാക്കളുടെ ബന്ധം പുറത്തുവരാതിരിക്കാനാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍തന്നെ ഭരണം നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തുന്നത്. നിലവിലെ ഭരണത്തിലുള്ള നേതാക്കളില്‍ ചിലരെ വെച്ച് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കായുള്ള നീക്കവും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥതലത്തില്‍ ഭരണം വന്നാല്‍തന്നെ തട്ടിപ്പുകള്‍ പുറത്താകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.