200 കോടിയുടെ ഹരിപ്പാട് കുടിവെള്ള പദ്ധതി ഉദ്ഘാടനം 25ന്

ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള 200 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി ഉദ്ഘാടനം 25ന് നടക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മണിമലമുക്ക്- വഴുതാനം-പറക്കളം റോഡിന്‍െറയും വഴുതാനം ചെറുകിട കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 25 ന് വൈകുന്നേരം നാലിന് പള്ളിപ്പാട് നടക്കുന്ന ചടങ്ങില്‍ ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും. ഹരിപ്പാട്ടെ 10 ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭക്കും ഇതിന്‍െറ പ്രയോജനം ലഭിക്കും. ചൂരനാക്കല്‍ റോഡിന്‍െറ നിര്‍മാണ ഉദ്ഘാടനം ഫെബ്രുവരി 27 ന് നടക്കും. ആറാട്ടുപുഴയെ കൊല്ലവുമായി ബന്ധിപ്പിക്കുന്ന 150 കോടിയുടെ വലിയഴീക്കല്‍ പാലത്തിന്‍െറ ശിലാസ്ഥാപനം 27 ന് നടക്കും. പള്ളിപ്പാടിന്‍െറ അടിസ്ഥാന സൗകര്യ വികസനത്തിന് സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 32 കോടിയുടെ കുമാരകോടി പാലത്തിന്‍െറ ഉദ്ഘാടനവും കുറിച്ചിക്കല്‍ പാലത്തിന്‍െറ ഉദ്ഘാടനവും 27ന് നടക്കും. ഹരിപ്പാട് അഗ്രി പോളി ടെക്നിക്കിന്‍െറ ഉദ്ഘാടനം 25ന് കൃഷി മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ഏഴു ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രാജേന്ദ്രകുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ജെസി അച്ചന്‍കുഞ്ഞ്, ഹരിപ്പാട് നഗരസഭാ ഉപാധ്യക്ഷന്‍ എം.കെ. വിജയന്‍, ഹരിപ്പാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബിജു കൊല്ലശ്ശേരി, എം.എം. ബഷീര്‍, മിനി കൃഷ്ണകുമാര്‍ , റെയ്ച്ചല്‍ വര്‍ഗീസ് , രാജലക്ഷ്മിഅമ്മ, സതീഷ് കളീക്കല്‍, കുഞ്ഞുമോള്‍ രാജു, ശ്രീലത രവീന്ദ്രന്‍, ശ്യാം ശങ്കര്‍, കീച്ചേരില്‍ ശ്രീകുമാര്‍, രാജി തൈക്കൂട്ടത്തില്‍, ആര്‍.ഷീമ, ദേവദാസ് കൊട്ടിലപ്പാട് , രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ചെറുകിട കുടിവെള്ള പദ്ധതിക്ക് സ്ഥലം നല്‍കിയ ബിനോയിയെ മന്ത്രി ആദരിച്ചു. സംസ്ഥാനത്തെ ആദ്യ ഗ്രാമീണ ബി.എം.ബി.സി റോഡാണ് മണിമലമുക്ക്- വഴുതാനം-പറക്കളം റോഡ് . 5.70 കോടി ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.