ആലപ്പുഴ: കഞ്ചാവും പുകയില ഉല്‍പന്നങ്ങളും വിറ്റ രണ്ട് ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ നാലുപേരെ വിവിധ സ്ഥലങ്ങളില്‍നിന്ന് ജില്ലാ പൊലീസ് ചീഫിന്‍െറ നാര്‍കോട്ടിക് സെല്‍ സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ്ചെയ്തു. കായംകുളം മേമനയിലെ ആദിത്യ സ്റ്റോഴ്സ് ഉടമ താലുവേലില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന രമേശ് (38), ചിങ്ങോലി കൊച്ചുമുറിയില്‍ രാജന്‍ (60), തഞ്ചാവൂര്‍ സ്വദേശി തിരുമുരുകന്‍ (33), രാജസ്ഥാന്‍ സ്വദേശി ശിവ (28) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. രമേശിന്‍െറ കടയില്‍നിന്ന് 1100 പാക്കറ്റ് ഹാന്‍സും മറ്റ് പാക്കറ്റുകളിലാക്കിയ പുകയില ഉല്‍പന്നങ്ങളും എ.എസ്.ഐ അലി അക്ബറിന്‍െറ നേതൃത്വത്തിലെ സംഘം പിടിച്ചെടുത്തു. പരിസരങ്ങളിലെ സ്കൂളുകളില്‍ ഇയാള്‍ പുകയില ഉല്‍പന്നങ്ങള്‍ വിറ്റിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. രാജന്‍െറ പക്കല്‍നിന്ന് രണ്ടുപൊതി കഞ്ചാവ് കണ്ടെടുത്തു. 300 രൂപക്കാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്. രാജസ്ഥാന്‍ സ്വദേശിയില്‍നിന്ന് 40 പാക്കറ്റ് ഹാന്‍സ് പിടികൂടി. ഇയാള്‍ കടയില്‍നിന്ന് കൂടുതലായി ഹാന്‍സും മറ്റ് പുകയില ഉല്‍പന്നങ്ങളും വാങ്ങി ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്തിരുന്ന സ്ഥലങ്ങളില്‍ എത്തിച്ചിരുന്നതായാണ് വിവരം. ഹരിപ്പാടുനിന്ന് പിടിയിലായ തമിഴ്നാട് സ്വദേശിയില്‍നിന്ന് ഹാന്‍സിന്‍െറ പാക്കറ്റുകള്‍ കണ്ടെടുത്തു. പ്രതികളെ കായംകുളം, ഹരിപ്പാട് പൊലീസിന് കൈമാറി. പരിശോധനയില്‍ ഹരിപ്പാട് എസ്.ഐ എസ്.എസ് ബൈജു, ആന്‍റി നാര്‍കോട്ടിക് സ്ക്വാഡ് അംഗങ്ങളായ ഹരികൃഷ്ണന്‍, ഷാഫി, അനൂപ്, ഹസന്‍, വാഹിദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.