ഇ.എം.എസ് പദ്ധതി; അരൂക്കുറ്റി പഞ്ചായത്തില്‍ വന്‍ അഴിമതി

വടുതല: അരൂക്കുറ്റി ഗ്രാമപഞ്ചായത്തില്‍ അഴിമതിയും ക്രമക്കേടും നടത്തി തട്ടിയത് കോടികള്‍. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് അഴിമതി അരങ്ങേറിയത്. പദ്ധതിപ്രകാരം യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ധാരാളം വീടുകള്‍ നിര്‍മിക്കാന്‍ പണം അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും അനുവദിച്ചതില്‍ കൂടുതല്‍ പേര്‍ക്കും ഒരുരൂപ പോലും ലഭിച്ചിട്ടില്ല. രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തത്തെി. 2011-12 വര്‍ഷത്തില്‍ ഇ.എം.എസ് പദ്ധതി പ്രകാരം അര്‍ഹതയില്ലാത്തവര്‍ക്ക് വരെ ഫണ്ട് നല്‍കിയതായി കാണുന്നു. 1,01,500 രൂപയാണ് അല്‍ഹതയില്ലാത്ത ഒരു കുടുംബത്തിന് നല്‍കിയത്. ഇവര്‍ ആ തുക ഉപയോഗിച്ച് നിയമം ലംഘിച്ച് രണ്ടുനില വീട് നിര്‍മിച്ചതായും പറയുന്നു. കൂടാതെ, മങ്ക കൊട്ടാരം ലക്ഷംവീട് എന്നയാള്‍ക്ക് 15,000 രൂപ വീതം രണ്ടുതവണ നല്‍കിയതായും രേഖയില്‍ പറയുന്നു. എന്നാല്‍, ഒരു തവണ മാത്രമാണ് ഇവര്‍ക്ക് തുക ലഭിച്ചത്. ബാക്കി 15,000 രൂപ ആര് കൊണ്ടുപോയി എന്നത് ദുരൂഹമാണ്. രേഖയില്‍ പദ്ധതിപ്രകാരം പണം നല്‍കിയെന്ന് പറഞ്ഞിരിക്കുന്ന പലര്‍ക്കും ഒരുരൂപപോലും പഞ്ചായത്ത് നല്‍കിയിട്ടില്ല. വലിയ അഴിമതിയും ക്രമക്കേടുമാണ് പഞ്ചായത്തില്‍ നടന്നത്. കുറച്ചുമാസം മുമ്പ് ഇ.എം.എസ് പദ്ധതിയില്‍ പള്ളാക്കല്‍ ചിറയില്‍ റിയാസിന്‍െറ ഭവന നിര്‍മാണ ഫണ്ടില്‍ അഴിമതി നടത്തിയ വിവരം ‘മാധ്യമം’ പുറത്തുകൊണ്ടുവരുകയും വിജിലന്‍സ് സംഘം അന്വേഷണം നടത്തി അഴിമതി നടത്തിയതായി കണ്ടത്തെുകയും ചെയ്തിരുന്നു. അതിന്‍െറ പിന്നാലെയാണ് പുതിയ അഴിമതി വിവരങ്ങള്‍ പുറത്തുവന്നത്. ഭവന പുനരുദ്ധാരണത്തിലും കക്കൂസ് നിര്‍മാണത്തിലും അഴിമതി നടന്നിട്ടുണ്ട്. പലരും പരാതിയുമായി രംഗത്തുവന്നുകഴിഞ്ഞു. കോടിക്കണക്കിന് രൂപയാണ് ഇ.എം.എസ് ഭവന പദ്ധതി ഫണ്ടില്‍നിന്നും തട്ടിയെടുത്തത്. പലരും വീടില്ലാതെ കഷ്ടപ്പെടുന്നതിനിടയിലാണ് വെട്ടിപ്പിന്‍െറ കഥകള്‍ പുറത്തുവന്നിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.