ചെങ്ങന്നൂര്‍: ആല, പുലിയൂര്‍, ബുധനൂര്‍, പാണ്ടനാട് എന്നീ നാല് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള സംയോജിത ശുദ്ധജല കുടിവെള്ള പദ്ധതിക്ക് 15 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.ജെ. ജോസഫ് അറിയിച്ചതായി പി.സി. വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. ബുധനൂര്‍ പഞ്ചായത്തില്‍ ഉന്നതതല ജലസംഭരണി നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം പഞ്ചായത്തിന് ലഭിച്ചിട്ടില്ല. പാണ്ടനാട്ടിലെ ആറ്റ് പുറമ്പോക്കിലെ രണ്ടേക്കര്‍ സ്ഥലം വാട്ടര്‍ അതോറിറ്റിക്ക് കൈമാറുന്നതിന് നടപടികള്‍ സ്വീകരിച്ചു. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുകടവിന്‍െറ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. പമ്പയാറിന്‍െറ വലതുകര പുത്തന്‍കാവ് കടവിന്‍െറ താഴോട്ടുള്ള ഭാഗത്തിന്‍െറ തീരസംരക്ഷണവും പമ്പാനദിയുടെ വലതുകര സെന്‍റ് തോമസ് മര്‍ത്തോമ പള്ളിക്ക് സമീപമുള്ള സംരക്ഷണ ജോലികളും പൂര്‍ത്തീകരിച്ചു. അച്ചന്‍കോവിലാറിന്‍െറ വലതുകര മുണ്ടോലില്‍ പള്ളത്ത് കടവിന്‍െറ സംരക്ഷണം, പമ്പാനദിയുടെ ഇടതുകര ഇല്ലിമല, നാക്കട കടവിന് സമീപമുള്ള പാലങ്ങളുടെ സംരക്ഷണം എന്നീ പ്രവൃത്തികള്‍ക്ക് പുനര്‍ദര്‍ഘാസ് ക്ഷണിച്ചു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ കല്ലുപറമ്പ് കോളനി കനാലിന്‍െറ സംരക്ഷ പണികള്‍ പൂര്‍ത്തിയായി വരുന്നു. മുളക്കുഴ പഞ്ചായത്തില്‍ നീര്‍വിളാകം തോടിന്‍െറ സംരക്ഷണ പ്രവൃത്തിയുടെ എഗ്രിമെന്‍റ് വെച്ച് പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ചെങ്ങന്നൂര്‍ നഗരസഭയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പാണ്ടവന്‍പാറ, മംഗലം, ഇടനാട്, പുത്തന്‍കാവ് എന്നീ പ്രദേശങ്ങളിലേക്ക് 220 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിക്ക് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് തുക അനുവദിച്ചു. ഇതിന്‍െറ ഭരണാനുമതിക്കായുള്ള നടപടികള്‍ തുടരുന്നു. മാന്നാറില്‍ കുരട്ടിശേരിയിലെയും പരിസര വില്ളേജുകളിലും സംയോജിത ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ പാക്കേജ് അഞ്ചില്‍ ഉള്‍പ്പെട്ട ക്ളിയര്‍ വാട്ടര്‍ പമ്പിങ് മെഷീന്‍ സ്ഥാപിച്ചു. പാക്കേജ് ആറിലെ പൊതുടാപ്പുകള്‍ സ്ഥാപിക്കല്‍ ഒഴികെയുള്ള വിതരണ ശൃംഖലയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. വൈദ്യുതി കണക്ഷനും ലഭിച്ചു. പമ്പുസെറ്റ് സ്ഥാപിച്ച് മേയ് ആദ്യവാരം പദ്ധതി കമീഷന്‍ ചെയ്യും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലേക്കുള്ള ജലവിതരണ പദ്ധതിയുടെ പ്ളാന്‍റിനും അനുബന്ധ പ്രവൃത്തികള്‍ക്കുമുള്ള എഗ്രിമെന്‍റ് ഒപ്പിട്ടെങ്കിലും പഞ്ചായത്ത് തീരുമാനപ്രകാരം ലഭിക്കേണ്ട വസ്തു ഇതുവരെ കൈമാറിയിട്ടില്ളെന്നും മന്ത്രി എം.എല്‍.എയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.