നിരോധ ഉത്തരവ് ലംഘിച്ച് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു

ഹരിപ്പാട്: അധികൃതരുടെ നിരോധ ഉത്തരവ് ലംഘിച്ച് ഹരിപ്പാട് നഗരസഭാ പ്രദേശത്ത് അവധി ദിവസങ്ങളില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു. ഏഴാം വാര്‍ഡിലെ ചെരിപ്പാകുളമാണ് ഗ്രാവലിട്ട് നികത്തുന്നത്. നികത്തലിനെതിരെ നാട്ടുകാര്‍ പരാതി നല്‍കി. റവന്യൂ അധികൃതര്‍ നല്‍കിയ നിരോധന ഉത്തരവ് കാറ്റില്‍ പറത്തി നിയമലംഘനം തുടരുന്നതിന് നഗരസഭ ഭരണനേതൃത്വത്തിന്‍െറ ഒത്താശയുള്ളതായി നാട്ടുകാര്‍ പറയുന്നു. കുളം നികത്തല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഹരിപ്പാട് വില്ളേജ് ഓഫിസര്‍ നിരോധ ഉത്തരവ് നല്‍കുകയും തുടര്‍നടപടികള്‍ക്കായി കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫിസിലേക്ക് ഫയല്‍ അയക്കുകയും ചെയ്തു. എന്നാല്‍, നിരോധ ഉത്തരവ് നിലനില്‍ക്കെ അവധി ദിവസങ്ങളില്‍ വന്‍തോതില്‍ ഗ്രാവല്‍ സ്ഥലത്തത്തെിച്ച് കുളം പൂര്‍ണമായി നികത്തുകയാണ്. പ്രദേശത്തെ രണ്ട് നഗരസഭ കൗണ്‍സിലര്‍മാരുടെ സഹായമുണ്ടെന്നാണ് ആരോപണം. നിയമവിരുദ്ധമായി ഗ്രാവല്‍ എത്തിക്കുന്ന വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കാന്‍ താലൂക്ക് അധികൃതര്‍ തയാറാകുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. കണ്‍മുന്നില്‍ നടക്കുന്ന നിയമലംഘനത്തിനെതിരെ നടപടിക്ക് തയാറാകാത്തതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.