മയക്കുമരുന്ന് വില്‍പന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

അരൂര്‍: പ്രഫഷനല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിലകൂടിയ മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേര്‍ അരൂര്‍ പൊലീസിന്‍െറ പിടിയിലായി. ബി.ടെക്, എം.ബി.എ, സിവില്‍ ഏവിയേഷന്‍ എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഹാഷിഷ്, കൊക്കെയ്ന്‍ വില്‍പന നടത്തുന്ന കണ്ണികളില്‍ ചിലരാണ് പിടിയിലായത്. ആലപ്പുഴ സ്വദേശി മുഹമ്മദ് റാഫി (28), മലപ്പുറം സ്വദേശി റിയാസ് (23), എറണാകുളം സ്വദേശി ശ്യാം (30) എന്നിവരാണ് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കള്‍ വ്യാപിപ്പിക്കുന്നത് തടയുന്നതിന് അരൂര്‍ എസ്.ഐ പ്രതാപ്ചന്ദ്രന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ ശ്രീജിത്, അനീഷ്, ടോണി, അരുണ്‍, ബൈജു എന്നിവരാണ് പ്രതികളെ പിടികൂടിയത്. വിദേശരാജ്യങ്ങളില്‍നിന്നും എത്തിക്കുന്ന മയക്കുമരുന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ വിപണനം നടത്തുന്നത് വന്‍വിലയ്ക്കാണെന്ന് പൊലീസ് പറഞ്ഞു. 10 ഗ്രാം ചരസിന് 3500 രൂപ മുതല്‍ മുകളിലേക്കാണ് വില. ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.