വേനല്‍ കടുക്കുന്നു; ആശങ്കയോടെ ദ്വീപ് നിവാസികള്‍

വടുതല: വേനല്‍ തുടങ്ങിയതോടെ ചേര്‍ത്തല താലൂക്കില്‍ കുടിവെള്ളദൗര്‍ലഭ്യം രൂക്ഷമായി. സംസ്ഥാനത്തെ കൂടിയ താപനിലയുള്ള ജില്ലകളിലൊന്നായി വേനലിന്‍െറ ആരംഭത്തില്‍തന്നെ ആലപ്പുഴ മാറി. 36 ഡിഗ്രി സെല്‍ഷ്യസിലാണ് വേനലാരംഭത്തില്‍ ജില്ലയിലെ താപനില തുടങ്ങിയത്. ചൂടേറുന്ന മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങള്‍ കൊടുംവരള്‍ച്ചയുടെ നാളുകളാകുമെന്നാണ് നിഗമനം. കത്തുന്ന വെയിലില്‍ കുടിവെള്ളത്തിനായി പരക്കംപായുകയാണ് ജനം. വരള്‍ച്ച കടുക്കുന്തോറും ആശങ്കയിലേക്ക് നീങ്ങുകയാണ്. ജപ്പാന്‍ കുടിവെള്ളം ഉണ്ടെങ്കിലും കാര്യക്ഷമല്ല. ഇത് സാധാരണക്കാരെ, പ്രത്യേകിച്ച് കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നത് ജില്ലയിലെ ദ്വീപ് നിവാസികളാണ്. ഇവര്‍ക്ക് ഇപ്പോള്‍തന്നെ അവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. പെരുമ്പളം ദ്വീപ് നിവാസികള്‍ വെള്ളത്തിനായി പരക്കംപാച്ചില്‍ ആരംഭിച്ചു. ദ്വീപില്‍ പൂര്‍ണമായും ജപ്പാന്‍ കണക്ഷന്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ ഭൂരിഭാഗം കുടുംബങ്ങളും പുറത്തുപോയാണ് വെള്ളം ശേഖരിക്കുന്നത്. പെരുമ്പളത്തുനിന്ന് വള്ളത്തില്‍ പാണാവള്ളിയിലും മറ്റിടങ്ങളിലും രാത്രി എത്തിയാണ് വെള്ളം ശേഖരിച്ച് മടങ്ങുന്നത്. വേനല്‍ കടുക്കുന്നതോടെ എന്തുചെയ്യുമെന്ന ആശങ്കയിലാണിവര്‍. കുറെ പൈപ്പ് കുഴിച്ചിട്ടതല്ലാതെ പലയിടങ്ങളിലും ജപ്പാന്‍ വെള്ളം പൂര്‍ണമായും ലഭിക്കുന്നില്ല. സത്വര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.