ലക്ഷങ്ങള്‍ വിലവരുന്ന തടികള്‍ നശിക്കുന്നു

കാര്‍ത്തികപ്പള്ളി: ലക്ഷങ്ങള്‍ വിലവരുന്ന തടികള്‍ നശിക്കുന്നു. കാര്‍ത്തികപ്പള്ളി തോടിന്‍െറ കരകളില്‍ നിന്ന മരങ്ങളാണ് മാസങ്ങള്‍ക്കുമുമ്പ് തോട്ടിലേക്ക് വീണത്. ഫയര്‍ ഫോഴ്സ് എത്തി വെട്ടി കരയില്‍ കയറ്റിയിട്ട മരത്തടികള്‍ എട്ടുമാസത്തിലേറെയായി അനാഥമായി കിടക്കുകയാണ്. ആഞ്ഞിലി അടക്കമുള്ള വന്‍ മരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ലേലം ചെയ്താല്‍ പതിനായിരങ്ങള്‍ ലഭിക്കുന്ന തടികള്‍ അധികവും ദ്രവിച്ചനിലയിലാണ്. ചെറിയ തടികള്‍ അധികവും മോഷണം പോയിട്ടുണ്ട്. ജനപ്രതിനിധികള്‍ അടക്കമുള്ളവരോട് പലതവണ നാട്ടുകാര്‍ വിവരം ധരിപ്പിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ലേലം ചെയ്ത് നല്‍കിയാല്‍ നല്ല വില കൊടുത്ത് വാങ്ങാന്‍ ആളുണ്ടെങ്കിലും ഇത് ആരോട് പറയണമെന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.