നീറിക്കോട് സഹകരണബാങ്കിന്‍െറ പകല്‍വീട് പ്രവര്‍ത്തനം തുടങ്ങി

ആലങ്ങാട്: നീറിക്കോട് സഹകരണബാങ്കിന്‍െറ ആഭിമുഖ്യത്തില്‍ വൃദ്ധജനങ്ങള്‍ക്കായി കോട്ടപ്പുറത്ത് പകല്‍വീട് പ്രവര്‍ത്തനം ആരംഭിച്ചു. പ്രായമായവര്‍ക്ക് ഒത്തുകൂടാനും വിശ്രമത്തിനും വിനോദത്തിനുമായുള്ള പദ്ധതിക്കാണ് ബാങ്ക് തുടക്കമിട്ടത്. ആലുവ-പറവൂര്‍ റോഡില്‍ കോട്ടപ്പുറം കെ.ഇ.എം ഹൈസ്കൂളിന് സമീപത്തെ ഇരുനില കെട്ടിടത്തിലാണ് പകല്‍വീട് പ്രവര്‍ത്തി ക്കുന്നത്. വയോജനങ്ങള്‍ക്ക് പകല്‍ ഇവിടെ പരിചരണം ലഭിക്കും. ഇവര്‍ക്ക് എത്തിച്ചേരുന്നതിന് യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. പകല്‍വീടിന്‍െറ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്‍റ് പി.എം. മനാഫ് അധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ക്ക് ചികിത്സാസഹായം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വിതരണം ചെയ്തു. ബാങ്കിന്‍െറ ജൈവപച്ചക്കറി കേന്ദ്രം പഞ്ചായത്ത് പ്രസിഡന്‍റ് രാധാമണി ജയ്സിങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ബാങ്ക് പ്രസിഡന്‍റ് എന്‍.പി. പൗലോസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വിജു ചുള്ളിക്കാട്, റസിയ സബാദ്, കെ.എന്‍. ഉണ്ണി, ജോ. രജിസ്ട്രാര്‍ ശെല്‍വകുമാര്‍, ബാങ്ക് സെക്രട്ടറി എ.എസ്. അനില്‍കുമാര്‍, എം.കെ. ബാബു, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.കെ. മനോജ്, എം.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.